ആട് 2 യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നു
യൂട്യൂബിൽ കുതിക്കുന്നു ആട് 2
യൂട്യൂബിൽ വീണ്ടും ഷാജിപാപ്പൻ തരംഗം .ആട് 2 ന്റെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ ട്രൈലെർ ആണ് ഇപ്പോൾ യൂടൂബിൽ ട്രെൻഡിങ്ങിൽ തന്നെ ഒന്നാമതായി എത്തിയിരിക്കുന്നത് .15 മണിക്കൂറിനുള്ളിൽ ഏകദേശം 10 ലക്ഷത്തിനു അടുത്ത് ആളുകളാണ് ആട് 2 വിന്റെ ട്രൈലെർ കണ്ടുകഴിഞ്ഞത് .
എന്നാൽ ഇപ്പോൾ 5 ദിവസ്സം കൊണ്ട് 23 ലക്ഷത്തിനു മുകളിൽ വ്യൂസ് ആണ് നേടിയിരിക്കുന്നത് .യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് തന്നെയാണ് ഇപ്പോൾ ആട് 2 .എന്നാൽ ഇപ്പോൾ ആട് 2 ഏകദേശം 25 ലക്ഷത്തിനു മുകളിൽ വ്യൂസ് ആണ് നേടിയിരിക്കുന്നത് .എന്നാൽ അതിശയിപ്പിക്കുന്നത് മറ്റൊന്നും അല്ല .94കെ ലൈക്സ് നേടിയ ട്രൈലെർ വെറും 1കെ ഡിസ്ലൈക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത് .
ഡിസംബർ 22 നു പുറത്തിറങ്ങുന്ന ആട് 2 ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മിഥിൻ മാനുവൽ ആണ് .നിർമാണം വിജയ് ബാബു .ആട് ആദ്യ ഭാഗം സാമ്പത്തികമായി പരാജയപ്പെട്ട ഒരു സിനിമയായിരുന്നു എങ്കിലും പിന്നീട് യൂട്യുബിലും മറ്റും ഒരുപട് പ്രശംസ പിടിച്ചുപറ്റിയിരുന്നു .അതിനു ശേഷം കേരത്തിൽ ഷാജിപാപ്പന് ഫാൻസ് യൂണിറ്റുകൾ കൂടുതലായി .അതുകൊണ്ടു തന്നെയാണ് ഇപ്പോൾ ആട് 2 പുറത്തിറക്കാനുള്ള കാരണവും .
കഴിഞ്ഞ ആഴ്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന സിനിമയുടെ ടീസർ ആയിരുന്നു ട്രേഡന്റിങ്ങിൽ മികച്ചു നിന്നിരുന്നത് .5 ദിവസംകൊണ്ടു മാസ്റ്റർ പീസ് ഏകദേശം 17 ലക്ഷത്തിനു മുകളിൽ വ്യൂസ് നേടിയിരുന്നു .
കൂടാതെ 64K ലൈക് ലഭിച്ചിരുന്നു .എന്നാൽ ഇപ്പോൾ ആട് 2 7 ദിവസംകൊണ്ടു 25 ലക്ഷത്തിനു മുകളിൽ വ്യൂസ് കൂടാതെ 94K ലൈക്സ് ആണ് നേടിയിരിക്കുന്നത് .ജയസൂര്യയുടെ യൂടൂബ് നേട്ടങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇപ്പോൾ ആട് 2 തന്നെയാണ് .