ആദ്യമായി 48എംപി ഡ്യൂവൽ ക്യാമറയിൽ ഷവോമിയുടെ LED ടിവി എത്തുന്നു

ആദ്യമായി 48എംപി ഡ്യൂവൽ ക്യാമറയിൽ ഷവോമിയുടെ LED ടിവി എത്തുന്നു
HIGHLIGHTS

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ലോക വിപണിയിൽ ഉടൻ എത്തുന്നു

ഷവോമിയുടെ Mi ടിവി 6 എന്ന ടെലിവിഷനുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്

48 മെഗാപിക്സൽ ക്യാമറകളിൽ വരെ ഈ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നതാണ്

പുതിയ ടെക്ക്നോളജിയിൽ ഇതാ ഷവോമിയുടെ ടെലിവിഷനുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ Mi ടിവി 6 ആണ് ഡ്യൂവൽ ക്യാമറകളിൽ വിപണിയിൽ പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ ഡ്യൂവൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ 100W സൗണ്ട് ഔട്ട് പുട്ടും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .ആൻഡ്രോയിഡിന്റെ ഓപറേറ്റിങ്‌ സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങുന്നത് .ആദ്യം ചൈന വിപണിയിൽ പുറത്തിറങ്ങിയതിന് ശേഷമാണ് ഇന്ത്യൻ വിപണിയിൽ എത്തുക .

Mi TV 4A 40 Horizon Edition ടെലിവിഷനുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷനുകളാണ് ഇത് .1920×1080 പിക്സൽ റെസലൂഷൻ ഈ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ 60Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20W ഔട്ട് പുട്ട് സൗണ്ട് ,രണ്ടു USB പോർട്ടുകൾ ,ഒരു ethernet പോർട്ടുകൾ ,ഒരു മിനി എ വി പോർട്ടുകൾ കൂടാതെ മൂന്നു HDMI പോർട്ടുകൾ എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ARC സപ്പോർട്ടും ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ Cortex A53 quad-core പ്രോസ്സസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .Bluetooth 4.2 ,2.4Ghz Wi-Fi ,Mali-450 MP3 GPU എന്നിവ ഈ Mi TV 4A 40 Horizon Edition ടെലിവിഷനുകളുടെ മറ്റു ഫീച്ചറുകളാണ് . അടുത്തതായി ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം .

Android TV 9 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഉടനെ തന്നെ Mi TV 4A 40 Horizon Edition ടെലിവിഷനുകൾക്ക് Android TV 10 ഓപ്പറേറ്റിങ് അപ്പ്‌ഡേഷനുകളും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ Mi TV 4A 40 Horizon Edition മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് Rs 23,999 രൂപയാണ് . Mi Home കൂടാതെ ഫ്ലിപ്പ്കാർട്ട് എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo