‘എംഐ റൂട്ടർ 3 സി’ എന്ന ഷവോമിയുടെ വൈഫൈ

‘എംഐ  റൂട്ടർ 3 സി’ എന്ന ഷവോമിയുടെ വൈഫൈ
HIGHLIGHTS

പുതിയ ഉത്പന്നങ്ങളുമായി ഷവോമി

 

 

ഷവോമിയിൽ നിന്നുള്ള പുതിയ റെഡ്മി 4  ഫോൺ രാജ്യത്തെ  വിപണിയിലെത്തിയ ശേഷം മറ്റൊരു വ്യത്യസ്ത ഉത്പന്നം  കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.'എംഐ  റൂട്ടർ 3 സി'  എന്ന  ഷവോമിയുടെ  വൈഫൈ റൂട്ടറാണ് വിപണിയിലെത്തിയിരിക്കുന്നത്.1,199 എന്ന  വളരെ കുറഞ്ഞ വിലയിൽ  മികച്ച ഒരു റൂട്ടർ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ പുറത്തിറക്കിയ ഷവോമിയിൽ  നിന്നുള്ള ആദ്യത്തെ സ്മാർട്ട് റൂട്ടറാണ് .'എംഐ  റൂട്ടർ 3 സി'.300 എംബിപിഎസ് സപ്പോർട്ടോടുകൂടിയ ഈ  802.11 വൈഫൈ റൂട്ടറിൽ  വീടുകളിലേക്കുള്ള  ഉപയോഗം മുൻനിർത്തി നിർമ്മിച്ച നാല് മികച്ച ആന്റിനകൾ ഈ ഉത്പന്നത്തെ കൂടുതൽ  ആകർഷകമാക്കുന്നു.

നിങ്ങളുടെ ഫോണിൽ നിന്നും  സ്മാർട്ട് എംഐ  വൈഫൈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഈ റൂട്ടർ  ആക്സസ് ചെയ്യാൻ കഴിയും.ഒന്നിലധികം ഉപകരണങ്ങൾ കണക്റ്റുചെയ്തിട്ടുണ്ടെങ്കിലും സിഗ്നൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിന് ഈ നാല് ആന്റിനകൾ ചേർന്നുള്ള രൂപകൽപ്പന സഹായകമാണ്. 

രണ്ടു ആന്റിനകൾ  സിഗ്നലുകൾ ട്രാൻസ്മിറ്റ് ചെയ്യുന്ന  ആവശ്യത്തിലേക്കും രണ്ടെണ്ണം  സിഗ്നലുകൾ സ്വീകരിക്കുന്ന രീതിയിലുമാണ് ഇതിലെ സർക്യൂട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ രണ്ട് ലാൻ പോർട്ടുകളും , ഒരു വാൻ പോർട്ടും ഉണ്ട്. 20 കമ്പ്യൂട്ടിംഗ് ഉപകരണങ്ങളും 44 ഐ.ഒ.ടി ഉപകരണങ്ങളും ഉൾപ്പെടെ 64 ഉപകരണങ്ങളെ  ഈ റൂട്ടർ ഉപയോഗിച്ച്‌ പ്രധാന നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കാൻ കഴിയും.

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുക

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo