വൈഫൈ ലോകത്തിലേക്ക് ഷവോമിയുടെ എംഐ റൂട്ടർ 3 സി, വില 999 രൂപ

വൈഫൈ ലോകത്തിലേക്ക് ഷവോമിയുടെ  എംഐ  റൂട്ടർ 3 സി, വില 999 രൂപ
HIGHLIGHTS

ആമസോണിൽ നിന്നും വാങ്ങിക്കാം

 

ഷവോമിയിൽ നിന്നുള്ള പുതിയ റെഡ്മി 5a  എന്ന ചെറിയ ബഡ്‌ജെക്റ്റ് ഫോൺ രാജ്യത്തെ  വിപണിയിലെത്തിയ ശേഷം മറ്റൊരു വ്യത്യസ്ത ഉത്പന്നം  കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.'എംഐ  റൂട്ടർ 3 സി'  എന്ന  ഷവോമിയുടെ  വൈഫൈ റൂട്ടറാണ് വിപണിയിലെത്തിയിരിക്കുന്നത്.999 എന്ന  വളരെ കുറഞ്ഞ വിലയിൽ  മികച്ച ഒരു റൂട്ടർ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ പുറത്തിറക്കിയ ഷവോമിയിൽ  നിന്നുള്ള ആദ്യത്തെ സ്മാർട്ട് റൂട്ടറാണ് .'എംഐ  റൂട്ടർ 3 സി'.300 എംബിപിഎസ് സപ്പോർട്ടോടുകൂടിയ ഈ  802.11 വൈഫൈ റൂട്ടറിൽ  വീടുകളിലേക്കുള്ള  ഉപയോഗം മുൻനിർത്തി നിർമ്മിച്ച നാല് മികച്ച ആന്റിനകൾ ഈ ഉത്പന്നത്തെ കൂടുതൽ  ആകർഷകമാക്കുന്നു.

നിങ്ങളുടെ ഫോണിൽ നിന്നും  സ്മാർട്ട് എംഐ  വൈഫൈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഈ റൂട്ടർ  ആക്സസ് ചെയ്യാൻ കഴിയും.ഒന്നിലധികം ഉപകരണങ്ങൾ കണക്റ്റുചെയ്തിട്ടുണ്ടെങ്കിലും സിഗ്നൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിന് ഈ നാല് ആന്റിനകൾ ചേർന്നുള്ള രൂപകൽപ്പന സഹായകമാണ്. 

രണ്ടു ആന്റിനകൾ  സിഗ്നലുകൾ ട്രാൻസ്മിറ്റ് ചെയ്യുന്ന  ആവശ്യത്തിലേക്കും രണ്ടെണ്ണം  സിഗ്നലുകൾ സ്വീകരിക്കുന്ന രീതിയിലുമാണ് ഇതിലെ സർക്യൂട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ രണ്ട് ലാൻ പോർട്ടുകളും , ഒരു വാൻ പോർട്ടും ഉണ്ട്. 20 കമ്പ്യൂട്ടിംഗ് ഉപകരണങ്ങളും 44 ഐ.ഒ.ടി ഉപകരണങ്ങളും ഉൾപ്പെടെ 64 ഉപകരണങ്ങളെ  ഈ റൂട്ടർ ഉപയോഗിച്ച്‌ പ്രധാന നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കാൻ കഴിയും.ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo