പ്രധാന ചാറ്റുകൾ ‘പിൻ’ ചെയ്യുന്ന സേവനവുമായി വാട്സാപ്പ്

Updated on 11-May-2017
HIGHLIGHTS

പുതിയ സേവനകളുമായി വാട്സാപ്പ്

തുടർച്ചയായി നിരവധി പുതിയ ഫീച്ചറുകൾ ഉപഭോക്താക്കളിലെത്തിക്കാൻ അത്യധികം ഉത്സാഹം കാട്ടുന്ന വാട്സാപ്പിൽ നിന്നും പുതിയൊരു സേവനം കൂടി ഉടൻ നിങ്ങളെത്തേടിയെത്തും. നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ചാറ്റുകൾ വാട്സാപ്പിലെ ചാറ്റ് ടാബിൽ ഏറ്റവും മുകളിലായി പ്രത്യക്ഷപ്പെടുന്ന രീതിയിൽ  ക്രമീകരിക്കാവുന്ന സംവിധാനമാണ് വാട്സാപ്പ്  ഉടൻ ആവിഷ്കരിക്കുന്നത്.    

ചാറ്റുകളെ 'പിൻ'' ചെയ്തു പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന ഈ സംവിധാനം ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് വരെ ചാറ്റുകൾ മുകളിലായി പിൻ ചെയ്തു സൂക്ഷിക്കാൻ അവസരമൊരുക്കുന്ന വാട്സാപ്പ് വരും വേർഷനുകളിൽ ഉപഭോക്താക്കളുടെ പ്രതികരണം മനസിലാക്കി ഇവയുടെ എണ്ണം കൂട്ടുമെന്നാണ് കരുതുന്നത്.

നിരവധി ചാറ്റ് സംഭാഷണങ്ങൾക്കിടയിൽ നിന്നും ചില പ്രത്യേക ചാറ്റുകൾ കണ്ടെത്താൻ നിലവിൽ  'സേർച്ച് ' സേവനം ഉപയോഗിക്കാമെങ്കിലും  ചാറ്റ് 'പിൻ' ചെയ്യാൻ കഴിയുന്ന സേവനം വളരെപ്പെട്ടെന്ന് നിങ്ങൾക്ക് ഏറെ  പ്രധാനപ്പെട്ട ചാറ്റുകളിലേക്ക് പ്രവേശിക്കാൻ അവസരമൊരുക്കും. വാട്സാപ്പ് വേർഷൻ 2.17.162-ലും അതിനു മുകളിലും  ഉള്ള വേർഷനുകളിലാവും ഈ സേവനം ലഭ്യമായിത്തുടങ്ങുക. പിൻ ചെയ്യേണ്ടുന്ന ചാറ്റിൽ  തുടർച്ചയായി അമർത്തുമ്പോൾ (ടാപ്പ് ചെറിയുമ്പോൾ) ചാറ്റ് വിൻഡോയുടെ  മുകളിലായി ആക്ഷൻ ബാറിൽ 'പിൻ'  അടയാളം വരുന്ന തരത്തിലാണ് ഈ സേവനം നിലവിൽ വരുമെന്നു പ്രതീക്ഷിക്കുന്നത്. 

Connect On :