30ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകൾ ,വൊഡാഫോൺ റെഡ് ഓഫറുകൾ എത്തി
വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ
ജിയോയ്ക്ക് പിന്നാലെ തകർപ്പൻ ഓഫറുകളുമായി വൊഡാഫോൺ എത്തി .വൊഡാഫോണിന്റെ ഏറ്റവും പുതിയ റെഡ് ഓഫറുകൾ എത്തി .30 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഓഫറുകൾ മനസിലാക്കാം .
വൊഡാഫോൺ റെഡ് എത്തിയിരിക്കുന്നത് പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമായാണ് .399 രൂപയുടെ ഓഫറുകളിലാണ് 30 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസേന 100 SMS ഇതിൽ ലഭ്യമാകുന്നു .
കൂടാതെ ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ 1 വർഷത്തെ വാലിഡിറ്റിയ്‌യോടെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെ തന്നെ മാഗസിൻ ഓഫറുകളും ലഭിക്കുന്നതാണ് .വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ അല്ലെങ്കിൽ 199 ഡയൽ ചെയ്തോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാക്കാവുന്നതാണ് .
എന്നാൽ റിലയൻസ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ കുറച്ചുംകൂടി ലാഭകരം എന്നുപറയാം .309 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെതന്നെ 30 ജിബിയുടെ 4 ജി ഡാറ്റയും ലഭിക്കുന്നതാണ് .എന്നാൽ എയർടെൽ ആകട്ടെ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് 399 രൂപയുടെ പ്ലാനിൽ വെറും 20 ജിബി മാത്രമാണ് .