ഏറെ സവിശേഷ തകളുമായി വിവോ എക്സ് 9 പ്ലസ്
By
Syed Shiyaz Mirza |
Updated on 05-Jul-2017
HIGHLIGHTS
20 മെഗാപിക്സലിന്റെ റിയർ ക്യാമറയിൽ പുതിയ എക്സ് 9,എക്സ് 9 പ്ലസ്
വിവോയിൽ നിന്നുള്ള ഹൈ എൻഡ് ഫോണുകളായ വിവോ എക്സ് 9, വിവോ എക്സ് 9 പ്ലസ് എന്നിവ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉടൻ പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഡലുകളാണ്. ജൂലൈ 8 നു ഈ മോഡലുകൾ വിപണിയിലെത്തുമെന്നാണ് അവസാനം ലഭിക്കുന്ന വിവരം.
പുറത്ത് വന്ന ചിത്രങ്ങളിൽ നിന്നും വിവോ എക്സ് 9 പ്ലസ് ഫോണിന്റെ രൂപം ഈയിടെ പുറത്തിറങ്ങിയ വൺപ്ലസ് 5 നു സമാനമാണ്. മുന്നിൽ ഇരട്ട ക്യാമറകളുമായെത്തുന്ന ഈ വിവോ ഫോണിന് ഹോം ബട്ടണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്.
സ്നാപ്പ്ഡ്രാഗൺ 652 പ്രോസസർ ഉൾപ്പെടുത്തി എത്തുമെന്ന് കരുതുന്ന ഫോണിന് 5.85 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ളേയാണ് പ്രതീക്ഷിക്കുന്നത്. 20 മെഗാപിക്സൽ, 8 മെഗാപിക്സൽ വ്യക്തത നൽകുന്ന ക്യാമറകളുമായി എത്തുന്ന ഫോണിന് 64 ജിബി ആന്തരിക സംഭരണ ശേഷിയാണ് പ്രതീക്ഷിക്കുന്നത്.