വിവോയിൽ നിന്നുള്ള പുതിയ സെൽഫിഫോണിന്റെ വിവരങ്ങൾ പുറത്ത് വന്നു
പൂർണ്ണമായും സെൽഫി പ്രേമികളെ ലക്ഷ്യമിട്ട് വിവോ ഉടൻ വിപണിയിലെത്തിക്കുന്ന വിവോ എക്സ് 9 എസ് പ്ലസ് എന്ന ഫോണിന് ഇരട്ട മുൻക്യാമറകളുണ്ടാകും എന്ന് സൂചന
നിരവധി മോഡലുകളുമായി വിപണിയിൽ സജീവമായിക്കൊണ്ടിരിക്കുന്ന വിവോയിൽ നിന്നും പ്രതീക്ഷിക്കുന്ന അടുത്ത സ്മാർട്ട് ഫോണായ വിവോ എക്സ് 9 എസ് പ്ലസ് (Vivo X9s plus )-ന്റെ ചില സവിശേഷതകൾ പുറത്ത് വന്നു. ലഭ്യമായ സൂചനകൾ പ്രകാരം വിവോയുടെ പുതിയ ഫോണെത്തുന്നത് ഇരട്ട മുൻക്യാമറകളോടെയാണെന്ന് പ്രതീക്ഷിക്കുന്നു.
സെൽഫിപ്രേമികളെ മാത്രം മുന്നിൽക്കണ്ടു കൊണ്ട് നിർമ്മിക്കുന്ന ഈ ഫോണിന് ഇരട്ട സെൽഫിഷൂട്ടർ മിഴിവാർന്ന സെൽഫി ഇമേജുകൾ സമ്മാനിക്കുമെന്നതിൽ തർക്കമില്ല. 1.95 ജിഗാ ഹെർട്സ് വേഗതയുള്ള ഒക്റ്റാകോർ പ്രോസസർ പിടിപ്പിച്ചെത്തുമെന്നു കരുതുന്ന ഫോണിൽ പ്രതീക്ഷിക്കുന്ന പ്രധാന മെമ്മറി 4 ജിബിയുടേതാണ്.
3920 എം.എ.എച്ച് ബാറ്ററി കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്ന ഈ സെൽഫി കേന്ദ്രീകൃത ഫോണിന്റെ ഇരട്ട മുൻക്യാമറകളിലൊന്ന് 20 മെഗാപിക്സലും മറ്റൊന്ന് 5 മെഗാപിക്സലും ആയിരിക്കും. സെൽഫിക്യാമറയ്‌ക്കൊപ്പം 16 മെഗാപിക്സൽ വ്യക്തത നൽകുന്ന പിൻക്യാമറയും വിവോയുടെ പുതിയ ഫോണിലെ ഫോട്ടോഗ്രാഫി അനുഭവത്തിനു വ്യത്യസ്തത സമ്മാനിക്കും.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile