UPIയിൽ പ്രവാസികൾ കാത്തിരുന്ന ആ സൗകര്യം എത്തി!
അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് UPI പേയ്‌മെന്റുകൾ നടത്താം
10 രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്കാണ് ഈ സേവനം ലഭ്യമാകുക
മൊബൈൽ നമ്പറുകൾ എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണം
ഈ അടുത്ത് വരെ പ്രവാസികൾക്ക് യുപിഐ വഴി പണമിടപാടുകൾ നടത്താൻ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ അത്യാവശ്യമായിരുന്നു. ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (UPI) പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) 10 രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാടുകൾ നടത്താൻ അവസരമൊരുക്കുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (NRE) അല്ലെങ്കിൽ നോൺ റസിഡന്റ് ഓർഡിനറി (NRO) അക്കൗണ്ടുകൾക്കായി യുപിഐ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഇത് വരെ ഒരു എൻആർഐക്ക് യുപിഐ വഴി പണമിടപാടുകൾ നടത്താൻ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ അത്യാവശ്യമായിരുന്നു. യുപിഐ വഴി പണമിടപാടുകൾ നടത്തേണ്ട പ്രവാസിക്ക് യുപിഐ ഐഡി ഉപയോഗിക്കുമ്പോൾ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമായിരുന്നു. വിദേശത്തേക്ക് പോയവർ അവരുടെ ഇന്ത്യൻ മൊബൈൽ നമ്പറുകൾ സജീവമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. എല്ലാമാസവും ഇന്ത്യൻ മൊബൈൽ നമ്പർ റീചാർജ് ചെയ്യാൻ നല്ലൊരു തുക ചെലവക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ എൻആർഐകൾക്ക് അന്താരാഷ്ട്ര അല്ലെങ്കിൽ ഇന്ത്യൻ മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ ഉപയോഗിക്കാം.
സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള എൻആർഐ മൊബൈൽ നമ്പറുകൾക്ക് യുപിഐ ഉപയോഗിക്കാം.
എന്തൊക്കെയാണ് UPI വ്യവസ്ഥകൾ
അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിന് പ്രവാസികളുടെ മൊബൈൽ നമ്പറുകൾ എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണം.
2) യുപിഐ സജീവമാക്കുന്നതിന് എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ കെവൈസി നിര്ബദ്ധമായും അപ്ഡേറ്റ് ചെയ്തിരിക്കണം,
പ്രവാസികൾക്ക് ഇതെങ്ങനെ പ്രയോജനപ്പെടുന്നു?
പ്രവാസികൾ ഇന്ത്യയിലേക്ക് എത്തുമ്പോൾ പണമിടപാടുകൾ നടത്താൻ ഇത് ഈ യുപിഐ സംവിധാനം ഉപകരിക്കും. യുപിഐ വഴി ഷോപ്പിംഗ് നടത്തുന്നതിന് അന്തരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ചുകൊണ്ട് പണമടയ്ക്കാം. എല്ലാ ഇന്ത്യൻ യുപിഐ ഉപയോക്താവിനെയും പോലെ മർച്ചന്റ് പേയ്‌മെന്റിനും പിയർ-ടു-പിയർ പേയ്‌മെന്റുകൾക്കും ഇത് ഉപയോഗിക്കാം. ഒരു എൻആർഇ അക്കൗണ്ട് എൻആർഐകളെ വിദേശ വരുമാനം ഇന്ത്യയിലേക്ക് കൈമാറാൻ സഹായിക്കുന്നു അതേസമയം എൻആർഒ അക്കൗണ്ട് ഇന്ത്യയിൽ സമ്പാദിക്കുന്ന വരുമാനം നിയന്ത്രിക്കാൻ സഹായിക്കുന്നു.