ജിയോയുടെ വിലകുറഞ്ഞ ഫോണിന്റെ വിവരങ്ങൾ പുറത്ത് വന്നു

ജിയോയുടെ വിലകുറഞ്ഞ ഫോണിന്റെ വിവരങ്ങൾ പുറത്ത് വന്നു
HIGHLIGHTS

റിലയൻസ് പുറത്തിറക്കുന്ന പുതിയ ലൈഫ് ഫീച്ചർ ഫോണിന്റെ പ്രത്യേകതകൾ

 

റിലയൻസ് ജിയോ പുറത്തിറക്കുന്ന പുതിയ ഫീച്ചർ ഫോണിന്റെ വിവരങ്ങൾ പുറത്ത് വന്നു. ലഭ്യമായിരുന്ന വിവരങ്ങൾ പ്രകാരം ജിയോ വിപണിയിലെത്തിക്കുന്ന 4G VoLTE  ഫീച്ചർ ഫോണിന് താഴെപ്പറയുന്ന സവിശേഷതകളാകും ഉണ്ടാവുക.

പ്രോസസ്സർ : സ്പ്രെഡ്ട്രം 
റാം : 512 MB
ഓപ്പറേറ്റിങ് സിസ്റ്റം : KAI ഒഎസ് 
ഡിസ്‌പ്‌ളേ : 2.4 ഇഞ്ച് 
പ്രധാന ക്യാമറ : 2 എംപി 
സെൽഫി ക്യാമറ : വി.ജി.എ 
ആന്തരിക സംഭരണ ശേഷി : 4 ജിബി 
ഉയർത്താവുന്ന സംഭരണ ശേഷി : കാർഡുപയോഗിച്ച് 128 ജിബി വരെ 
കണക്റ്റിവിറ്റി: 4G VoLTE, GPS, Bluetooth 4.1
നിറം : കറുപ്പ് 
ബാറ്ററി : 2000 എം എ എച്ച് (ഊരി മാറ്റാനാവുന്നത്)

ജിയോ ടിവി, ജിയോ സിനിമ പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ പറ്റുന്ന ഫോണിൽ വീഡിയോ കാളിംഗ് സൗകര്യവും വൈഫൈ സൗകര്യവും പ്രതീക്ഷിക്കുന്നുണ്ട്.  ഇന്ത്യൻ ഭാഷകൾ പിന്തുണയ്ക്കുന്ന ഒരു വോയിസ് അസിസ്റ്റന്റ് സംവിധാനവും ഈ ഫോണിലുണ്ടാകും.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo