ഇന്ത്യയിൽ ഇപ്പോൾ എല്ലാകാര്യത്തിനു വേണ്ട ഒര ഒരു കാര്യമാണ് ആധാർ .ആധാർ ഇല്ലാതെ നമുക്ക് ഇനി ഒന്നും തന്നെ ചെയ്യുവാൻ കഴിയില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു.എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച് ഇനി ആധാർ ഉടമകളെ തിരിച്ചറിയാൻ മുഖവും അടയാളമാകുന്നു എന്നതാണ് .
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്(യുഐഎഡിഐ) ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് മുതലാണ് നിലവില്‍ വരിക.ഗൾഫ് രാജ്യങ്ങളിലെപോലെ പുതിയ ഫേസ് ഓഥന്റിക്കേഷന്‍ ഇന്ത്യയിലും നടപ്പിലാക്കുമെന്ന് യുഐഎഡിഐ അറിയിച്ചു .
നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും രേഖയായി സൂക്ഷിക്കുക.