ഇനി മുതൽ ഉപഭോതാക്കൾക്ക് ആവശ്യമുള്ള ചാനലുകൾക്ക് മാത്രം പണം നൽകിയാൽ മതി

Updated on 06-Jan-2019
HIGHLIGHTS

പുതിയ ചട്ടങ്ങളുമായി ട്രായ് എത്തുന്നു

 

അങ്ങനെ 2018 അവസാനിക്കഴിഞ്ഞു .2019 ൽ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികളും എത്തിക്കഴിഞ്ഞു .ഒരുപാടു പുതിയ അപ്പ്‌ഡേഷനുകൾ എത്തി കഴിഞ്ഞു .അതിൽ എടുത്തുപറയേണ്ട രണ്ടു അപ്പ്‌ഡേഷനുകളാണ് ATM കാർഡുകളുടെ മാറ്റം കൂടാതെ പുതിയ ട്രായുടെ നിർദേശങ്ങൾ .കേബിൾ ടിവി സർവീസുകൾക്ക് പുതിയ നിർദേശങ്ങളാണ് ട്രായ് ഇപ്പോൾ നൽകിയിരിക്കുന്നത് .പുതിയ നിർദേശങ്ങൾ പ്രകാരം ഉപഭോതാക്കൾക്ക് ആവശ്യമുള്ള ചാനലുകൾക്ക് മാത്രം പണം നൽകിയാൽ മതിയാകുന്നതാണ് .ഏതൊക്കെ ചാനലുകൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഉപഭോതാക്കൾക്ക് ഏർപ്പെടുത്തുവാനും അറിയിച്ചു .

ജനുവരി 1 മുതൽ സ്ട്രിപ്പ് ATM കാർഡുകൾ ഉപയോഗിക്കുവാൻ സാധിക്കുകയില്ല

പുതിയ നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് എത്തുന്നു .2019 ജനുവരി ഒന്ന് മുതലാണ് പുതിയ നിയന്ത്രണങ്ങൾ എത്തുന്നത് .ജനുവരി 1 മുതൽ ഉപഭോതാക്കൾക്ക് സ്ട്രിപ്പ് ATM കാർഡുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയില്ല .അതിനു കാരണം കഴിഞ്ഞ മാസങ്ങളിലെ കണക്കനുസരിച്ചു ഏകദേശം 99 കോടിയ്ക്ക് അടുത്തു ആളുകളാണ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് .ഇത്തരത്തിൽ ഉപയോഗിക്കുന്നതിൽ 75 ശതമാനം മാത്രമേ ചിപ്പ് ഉപയോഗിച്ചുള്ള കാർഡുകൾ ഉപയോഗിക്കുന്നുള്ളു .ഇതിനു തടയിടാൻവേണ്ടിയാണ് ജനുവരി 1 മുതൽ പുതിയ നിയമം കൊണ്ടുവരുന്നത് ,.ഡെബിറ്റ് കാർഡുകളും അതുപോലെ ക്രെഡിറ്റ് കാർഡുകളും ഇത്തരത്തിൽ ഉപയോഗിക്കുവാൻ സാധിക്കുകയില്ല .സുരക്ഷ രക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു നിയമം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത് .

പുതിയ കാർഡുകൾ ഉപഭോതാക്കൾക്ക് സൗജന്യമായി ബാങ്കുകളിൽ നിന്നും ലഭിക്കുന്നതാണ് .ഡിസംബർ 31 കഴിഞ്ഞാൽ ചിപ്പുകൾ ഉള്ള കാർഡുകൾ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .SBI ഉപഭോതാക്കൾക്ക് ഓൺലൈൻ വഴിയും കാർഡുകൾ മാറ്റുവാൻ സാധിക്കുന്നതാണ് .ഇ.എം.വി. ക്ലോണിങ്, സ്കിമ്മിങ് തുടിയ വൻകിട തട്ടിപ്പുകളിൽ നിന്നും രക്ഷനേടുന്നതിനും ഇത് ഒരുപരിധിവരെ സഹായകമാകുന്നു .നിങ്ങളുടെ കാർഡുകൾ ഇത്തരത്തിൽ ആണെങ്കിൽ  ഉടൻ തന്നെ പഴയ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ മാറ്റുവാൻ ബാങ്കിൽ സന്ദർശിക്കുക .ഇതിന്നായി പ്രതേക ചാർജുകൾ ഒന്നും തന്നെ ഇടാക്കുന്നതല്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :