ഇനി 28 അല്ല 30 ദിവസ്സം ;വാലിഡിറ്റിയിൽ മാറ്റം വരുത്തി ട്രായ്

Updated on 16-Sep-2022
HIGHLIGHTS

മാസ്സം മുഴുവനും ലഭിക്കുന്ന റീച്ചാർജ്ജ്‌ പ്ലാനുകൾ ഇതാ എത്തി

30 ദിവസ്സത്തെ വാലിഡിറ്റിയിൽ പ്ലാനുകൾ ഇതാ എത്തി

നിലവിൽ എല്ലാ ടെലികോം കമ്പനികളും ഉപഭോക്താക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകളാണ് നല്കികൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ ട്രായുടെ നിർദേശപ്രകാരം പുതിയ പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

എല്ലാ മാസവും ഒരേ ദിവസ്സം തന്നെ പുതുക്കുവാൻ ഉള്ള പ്ലാനുകളും ഇപ്പോൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ടെലികോം കമ്പനികൾ ഒരു മാസ്സത്തെ വാലിഡിറ്റി എന്ന പേരിൽ നൽകുന്ന ഓഫറുകളുടെ വാലിഡിറ്റി 28 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .എന്നാൽ ഇത്തരത്തിൽ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ കണക്കുനോക്കുകയാണെങ്കിൽ 1 വർഷം ഏകദേശം 13 മാസ്സം റീച്ചാർജ്ജ്‌ ചെയ്യേണ്ടിവരും .

അത് ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചടത്തോളം ഒരു വലിയ നഷ്ടം തന്നെയാണ് സംഭവിക്കുന്നത് .എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് 30 ദിവസ്സത്തെ പ്ലാനുകൾ ലഭിക്കുന്നതാണ് .ബിഎസ്എൻഎൽ ,റിലയൻസ് ജിയോ ,എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയ എന്നി കമ്പനികളുടെ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .

ചെറിയ പ്ലാനുകളിൽ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ പ്ലാനുകൾ ലഭിക്കുന്നതാണ് .ട്രായുടെ വെബ് സൈറ്റിൽ ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്നു .ഈ ലിങ്ക് വഴി ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ അറിയാം .https://www.trai.gov.in/sites/default/files/PR_No.62of2022.pdf

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :