മടക്കി ബാഗിൽ വെക്കാം ഈ “UJET “സ്‌കൂട്ടറുകൾ

മടക്കി ബാഗിൽ വെക്കാം ഈ “UJET “സ്‌കൂട്ടറുകൾ
HIGHLIGHTS

പുതിയ ടെക്നോളജിയിൽ UJET സ്‌കൂട്ടറുകൾ

 

ടെക്നോളജികൾ മാറിക്കൊണ്ടിരിക്കുകയാണ് .അതിനു ഒരു ഉത്തമ ഉദാഹരണമാണ് UJET സ്‌കൂട്ടറുകൾ .ഉപയോഗം കഴിഞ്ഞാൽ ഇത് മടക്കി ബാഗിൽ വെയ്ക്കാവുന്ന തരത്തിലുള്ളതാണ് .തികച്ചും വ്യത്യസ്തമാണ് ഈ ഇലക്‌ട്രിക് സ്കൂട്ടറിന്റെ രൂപകല്‍പ്പന. മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഫ്രെയിമില്‍ സ്കൂട്ടറിനെ പൂര്‍ണമായി മടക്കാനാകും. 

ഇതിനായി വേണ്ടതാകട്ടെ വെറും 5 സെക്കന്റ് മാത്രം.അതുകൊണ്ടു തന്നെ ഈ  UJET സ്‌കൂട്ടറുകൾ നിങ്ങൾക്ക് എവിടെവേണമെങ്കിലും കൊണ്ടുനടക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ബാറ്ററിയാണ് .ഒറ്റചാർജിൽ 80 കിലോമീറ്റർ മുതൽ 160 കിലോമീറ്റർ വരെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

അതുകൂടാതെ ഇതിൽ ഒരുപാടു കണക്ടിവിറ്റി ഓപ്‌ഷനുകളും ഉണ്ട് .2017 അവസാനത്തോടെ തന്നെ സ്കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചതായി കമ്ബനി അറിയിച്ചിട്ടുണ്ട്. ആദ്യം യൂറോപ്പിലാകും വില്‍പ്പനയ്ക്കെത്തുക. പിന്നാലെ അമേരിക്കയിലും ശേഷം ഏഷ്യന്‍ രാജ്യങ്ങളിലുമെത്തും.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo