കഴിഞ്ഞ മാസ്സം ചിയാൻ വിക്രം നായകനായി അഭിനയിച്ചു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു കോബ്ര എന്ന സിനിമ .എന്നാൽ തിയറ്ററുകളിൽ നിന്നും അത്ര മികച്ച പ്രതികരണം അല്ല ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ചിയാൻ വിക്രം പല ഗെറ്റപ്പുകളിൽ എത്തിയ ഈ സിനിമയ്ക്ക് കേരള ബോക്സ് ഓഫീസിൽ നിന്നും കാര്യമായ കളക്ഷനുകളും ലഭിച്ചിരുന്നില്ല .ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് സോണി ലിവ് ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഒക്ടോബർ ആദ്യം ചിത്രം OTT യിൽ പ്രതീക്ഷിക്കാം .
കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ വലിയ വിജയം ആയി മാറിയ സിനിമ ആയിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ Sita Ramam എന്ന സിനിമ .ഇപ്പോൾ ഇതാ ഈ സിനിമ ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു .ബോക്സ് ഓഫീസിൽ നിന്നും മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നുംകൂടിയാണിത് .മലയാളം,തമിഴ് കൂടാതെ തെലുങ്കു ഭാഷകളിൽ ഇപ്പോൾ കാണാവുന്നതാണ് .
ഈ വർഷത്തെ മറ്റൊരു തകർപ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു Nna Than Case Kodu എന്ന സിനിമ .വളരെ വിവാദങ്ങൾക്ക് ഒടുവിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നു .50 കോടിയ്ക്ക് മുകളിൽ ഈ ചിത്രം കളക്റ്റ് ചെയ്തു എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് .ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഇതാ OTT യിലും എത്തുന്നു .ഇന്ന് തിരുവോണ ദിനത്തിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണാവുന്നതാണ് .