സോണിയുടെ പുതിയ മിറർലെസ്സ് A7-3 എത്തി,വില 1.64 ലക്ഷം

Updated on 19-Mar-2018
HIGHLIGHTS

സോണിയുടെ പുതിയ മോഡലുകൾ വിപണിയിൽ

 

സോണിയുടെ ഏറ്റവും പുതിയ മിറർ ലെസ്സ് ക്യാമറകൾ ഇന്ത്യൻ വിപണിയിൽ എത്തി .സോണി A7-3 എന്ന മോഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഫുൾ ഫ്രെയിം മിറർ ലെസ്സ് ക്യാമറകളാണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം  1.64 ലക്ഷം രൂപയ്ക്ക് അടുത്താണ് .

24.2 എം.പി ബാക്ക് ഇല്യൂമിനേറ്റഡ് എക്സ്മോര്‍ ആര്‍ സി.എം.ഒ.എസ് ഇമേജ് സെന്‍സറാണ്  സോണിയുടെ മിറർലെസ്സ് A7-3 മോഡലുകൾ കാഴ്ചവെക്കുന്നത് . 10fps, 4K HDR സപ്പോർട്ടോടുകൂടി മികച്ച രീതിയിൽ വീഡിയോകൾ ഷൂട്ട് ചെയ്യുവാനും ഇതിൽ സാധിക്കുന്നതാണ് .

അതുകൂടാതെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .സെക്കന്റുകളിൽ JPEG ഫോർമാറ്റിൽ 10 ഫ്രെയിം സ്പീഡ് വരെ ഇത് കാഴ്ചവെക്കുന്നുണ്ട് .

അതുകൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ടച്ച് LCD സ്ക്രീനുകളാണ് .ഓൺലൈൻ ഷോപ്പിങ്  വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ഉടൻ തന്നെ എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :