പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശമുണ്ടോ? അവയില്‍ ഏതാനും ചില മോഡലുകള്‍ എന്നാണ് ഇറങ്ങുകയെന്നും പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ എന്തൊക്കെയെന്നും നോക്കാം. ജനുവരി 5ന് തുടങ്ങുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) അവതരിപ്പിച്ചേക്കാവുന്ന പ്രീമിയം അവതരിപ്പിച്ചേക്കാവുന്ന പ്രീമിയം ഫോണുകള്‍ മുതല്‍ സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്ന ഐഫോണ്‍ 15 അള്‍ട്രായും ഒക്ടോബറില്‍ പ്രതീക്ഷിക്കുന്ന ഗൂഗിള്‍ പിക്‌സല്‍ 8പ്രോയും വരെയുള്ള ചില സൂപ്പര്‍ സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ വരെ
ലെനോവോ തിങ്ക്ടാബ് എക്‌സ്ട്രീം, സ്മാര്‍ട് പേപ്പര്‍, മാജിക്‌ബേ, യോഗാ 9ഐ തുടങ്ങിയവ അടങ്ങുന്ന ശ്രേണിയിലേശ്രേണിയിലേക്കാണ് തിങ്ക്‌ഫോണും എത്തുന്നത്. തിങ്ക്പാഡിന്റെ ചെറിയൊരു പതിപ്പാണ് തിങ്ക്‌ഫോണ്‍ എന്നു പറയാം. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും കരുത്തുറ്റ പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 8 ജെൻ 2 ആയിരിക്കാം ഇതിന്റെ കേന്ദ്രത്തില്‍. ഫുള്‍എച്ഡിപ്ലസ് റെസലൂഷനുള്ള ഓലെഡ് ഡിസ്‌പ്ലെ പ്രതീക്ഷിക്കുന്നു.
സ്ലിം ആയേക്കില്ല ഫോണ്‍ എന്നാണ് സൂചന. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മുഖം തിരിച്ചറിയല്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായേക്കാം.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ഉപയോഗിച്ചു പുറത്തിറക്കാന്‍ പോകുന്ന ഫോണുകളില്‍ ഏറ്റവും വിലക്കുറവുള്ള ഫോണുകളുടെ പട്ടികയിലാണ് ഇതു പെടുന്നത് എന്നതാണ് ഐക്യൂ 11ന്റെ സവിശേഷത. ഇതിന് 144 ഹെട്‌സ് റിഫ്രെഷ് അനുപാതമുള്ള 2കെ അമോലെഡ് സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ കണ്ടേക്കാം. കൂടാതെ 5000 എംഎഎച് ബാറ്ററിയും 120w ഫാസ്റ്റ് ചാര്‍ജിങ്ങും പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വണ്‍പ്ലസ് 11 സീരീസ് ഫെബ്രുവരി 7ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് മനസ്സിലാകുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 തന്നെയായിരിക്കും പ്രോസസര്‍. ഇതിന് 120 ഹെട്‌സ് റിഫ്രഷ് അനുപാതമുള്ള, 2കെ അമോലെഡ് സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് 11 പ്രോ മോഡലിൽ എതിരാളികള്‍ അസൂയയോടെ നോക്കുന്ന ഫീച്ചര്‍ അതിന്റെ ക്യാമറ ആയിരിക്കും. സ്വീഡനില്‍ നിന്നുള്ള മീഡിയം ഫോര്‍മാറ്റ് ക്യാമറകളുടെ നിര്‍മാതാവ് ഹാസല്‍ബ്ലാഡ് ആണ്/ ക്യാമറകളുടെ നിര്‍മാണത്തില്‍ വണ്‍പ്ലസിനോട് സഹകരിക്കുക എന്നതാണ് ക്യാമറ ശ്രദ്ധാകേന്ദ്രമാകാനുള്ള കാരണം.
ക്യാമറയുടെ കാര്യത്തിലടക്കം പല പുതുമകളും പ്രതീക്ഷിക്കുന്നു. പ്രോസര്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 തന്നെ തന്നെ ആയിരിക്കും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണും ഇതായിരിക്കാം. ക്യമറയുടെ ടെലിസൂമിന്റെ കാര്യത്തിലും മറ്റും സാംസങ് എസ്22 അള്‍ട്രാ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഇന്നേവരെ ഇറങ്ങിയ എല്ലാ ഐഫോണിനെയും കവച്ചുവയ്ക്കുന്ന പ്രകടനമാണ് ഐഫോണ്‍ 15 അള്‍ട്രായില്‍ നിന്നു .പ്രതീക്ഷിക്കുന്നത്.
ടൈറ്റാനിയം ഉപയോഗിച്ചുള്ള യൂണിബോഡി നിര്‍മാണം ഏറ്റവും കരുത്തുറ്റ ഒരു പ്രത്യേകതയായിരിക്കും
ഗൂഗിള്‍ സ്വന്തമായി നിര്‍മിക്കുന്ന ടെന്‍സര്‍ പ്രോസസറിന്റെ മൂന്നാം തലമുറയായിരിക്കും ഈ ഫോണിന് ശക്തി പകരുക. അതിനൊപ്പം 12 ജിബി വരെ റാമും, 256 ജിബി സ്റ്റോറേജ് ശേഷിയുമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് എക്കാലത്തും പേരുകേട്ട പിക്‌സല്‍ ഫോണുകള്‍ ഈ വര്‍ഷം കൂടുതല്‍ കരുത്തുറ്റ പ്രകടനം പുറത്തെടുത്തേക്കുമെന്നന്നു കരുതുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ള ഫീച്ചറുകളും ക്യാമറയില്‍ പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ എഐ വികസിപ്പിക്കുന്ന കമ്പനികളിലൊന്നായ ഗൂഗിള്‍ ഫോണിനു മൊത്തമായി ഒരു എഐ മികവ് പകര്‍ന്നേക്കുമെന്നൊരു ചിന്തയും പൊതുവെയുണ്ട്.