500 രൂപയുടെ 4ജി ഫോണുമായി ജിയോ

Updated on 05-Jul-2017
HIGHLIGHTS

ജൂലൈ 21നു പ്രഖ്യാപിക്കും

നമ്മൾ എല്ലാവരും കാത്തിരുന്ന ജിയോയുടെ കുറഞ്ഞ ചിലവില് 4ജി സ്മാർട്ട് ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ .നേരത്തെ 999 രൂപയുടെ 4ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കും എന്നാണ് സൂചനകൾ ലഭിച്ചിരുന്നത് .

എന്നാൽ ഇപ്പോൾ ആദ്യം 500 രൂപമുതൽ തുടങ്ങുന്ന 4ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കാനാണ് റിലയൻസിന്റെ ശ്രമം .

ജൂലൈ 21നു നടക്കുന്ന റിലയൻസിന്റെ വാർഷിക പോതുയോഗത്തിലാണ് പുതിയ 4ജി സ്മാർട്ട് ഫോണുകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിടുക .കൂടാതെ ഏപ്രിലിൽ ആരംഭിച്ച ധനാ ധൻ ഓഫറുകൾ അവസാനിപ്പിക്കുന്നതിന് ,പുതിയ ഓഫറുകൾ ആരഭിക്കുന്നതിനെക്കുറിച്ചും വിവരങ്ങൾ ലഭിക്കുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :