6499 രൂപയ്ക്ക് 4000 എം.എ.എച്ച് ബാറ്ററിയും 2 ജിബി റാമുമായി പനാസോണിക് പി 85

Updated on 15-May-2017
HIGHLIGHTS

എല്യൂഗ റേ ഫോണിനൊപ്പം പനാസോണിക് പുറത്തിറക്കിയ പി 85 (P85) എന്ന 5 ഇഞ്ച് ഫോണിന് 16 ജിബി ആന്തരിക സംഭരണ ശേഷിയും ക്വാഡ്കോർ പ്രോസസർ പിന്തുണയുമാണുള്ളത്

വിലകുറഞ്ഞതും മികച്ചതുമായ  മധ്യനിര ഫോണുകളുടെ വിപണിയിലെ  മത്സരത്തിൽ സജീവമാകുന്നതിനായി  എല്യൂഗ ശ്രേണിയിൽപ്പെടുന്ന 'റേ' (Eluga Ray)  എന്ന സ്മാർട്ട്ഫോണുമായെത്തിയ  പനാസോണിക്ക്  'പി 85' (P85) എന്ന മറ്റൊരു ഹാൻഡ്‌സെറ്റുകൂടി വിപണിയിലെത്തിച്ചു  ശക്തി തെളിയിക്കാനെത്തിയിരിക്കുന്നു. സവിശേഷതകളിൽ ഏറെക്കുറെ എല്യൂഗ റേ ഫോണിനു സമാനമായ പനാസോണിക് പി 85; റേയെക്കാൾ ഒരൽപം വിലകുറഞ്ഞ ഫോണാണ്. 

'പനാസോണിക് എല്യൂഗ റേ' യിലേതു പോലെ 1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ പാനലോടു കൂടിയ ഫോണിന് കരുത്ത് പകരുന്നത് 1 ജിഗാ ഹെർട്സ് വേഗത നൽകുന്ന ക്വാഡ്കോർ പ്രോസസറാണ്.എല്യൂഗ റേ യിലെ 1.3  ജിഗാ ഹെർട്സ് പ്രോസസറിനെ വില കുറയ്ക്കാനായി ഒഴിവാക്കിയെന്നു കരുതാം.  വളരെ ചെറിയ വിലവ്യത്യാസത്തിൽ രണ്ടു മോഡലുകൾ പുറത്തിറക്കി;വിലകൂടിയ ഫോണിന് കൂടുതൽ വിൽപ്പന നേടാനുള്ള തന്ത്രമാണ് പനാസോണിക്കിന്റേതെന്നും കരുതാം 

എല്യൂഗ റേ യിലെ 3 ജിബി റാം 'പി 85' ലെത്തുമ്പോൾ 2 ജിബി ആയി കുറയുന്നു. 16 ജിബി ആന്തരിക സംഭരണ ശേഷി ഈ ഫോണിലും പനാസോണിക് നിലനിർത്തിയിട്ടുണ്ട്.  എല്യൂഗ റേ യിലെ 13 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്യാമറകൾക്ക് പകരം ഫ്‌ളാഷോടു കൂടിയ 8  മെഗാപിക്സൽ പിൻക്യാമറയും, 2   മെഗാപിക്സൽ സെൽഫിഷൂട്ടറുമാണ് ഈ ഫോണിലുള്ളത് .ആൻഡ്രോയിഡ് 6.0 മാഷ്‌മലോ ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഇരട്ട സിം ഫോണിന്റെ ബാറ്ററിയും  4000 എം.എ.എച്ച് ശേഷിയുള്ളതാണ്. 4 ജി VoLTE പിന്തുണയുള്ള 'പനാസോണിക് പി 85' സ്മാർട്ട്ഫോൺ  6499  രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാനാകും. 

Connect On :