ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യൻ ഗവണ്മെന്റ് എത്തിയിരിക്കുന്നു .ഇനി സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട് .അതായത് ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 9 സിം കണക്ഷനുകൾക്ക് മുകളിൽ സിം എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷൻ നിർദേശം നൽകിയിരിക്കുന്നു .അതായത് ഇനി മുതൽ 9 സിം കാർഡുകൾക്ക് മുകളിൽ എടുക്കുന്ന കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .
ഇന്ന് ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള ഓപ്‌ഷനുകളിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .അതിൽ ഒരു പ്രധാന ഓപ്‌ഷൻ ആണ് ഡ്യൂവൽ സിം .ഇപ്പോൾ ഡ്യൂവൽ 5ജി സപ്പോർട്ട് വരെയുള്ള സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .അത്തരത്തിൽ ഡ്യൂവൽ സിം ഇടുവാനുള്ള ഓപ്‌ഷൻ ഉള്ളതുകൊണ്ട് തന്നെ നമ്മളിൽ പല ആളുകളും ഡ്യൂവൽ സിം തന്നെയാണ് ഉപയോഗിക്കുന്നത് .
ഒരാളുടെ പേരിൽ ഉപയോഗിക്കാവുന്ന മാക്സിമം നമ്പർ 9 ആണ് എന്ന് നമുക്ക് അറിയാം .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേരിൽ എടുത്തിരിക്കുന്ന നമ്പറുകൾ ഏതൊക്കെയാണ് എന്ന് അറിയുവാൻ സാധിക്കുന്നതാണ് .നിലവിൽ ഈ ഡാറ്റ പൂർണമായും അപ്പ്ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതിൽ നിലവിൽ മുഴുവൻ വിവരങ്ങളും ചിലപ്പോൾ ലഭിച്ചില്ല എന്ന് വരും .എന്നാൽ ഭാവിയിൽ വളരെ ഉപയോഗപ്രധമാകുന്ന ഒന്ന് തന്നെയാണ് ഇത് .അത്തരത്തിൽ നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് അറിയാം .
അതിന്നായി ആദ്യം തന്നെ നിങ്ങൾ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റിൽ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോൺ നമ്പർ എന്റർ ചെയ്യുവാനുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അവിടെ നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്തുകഴിഞ്ഞാൽ അടുത്തതായി നിങ്ങൾക്ക് OTP വരുന്നതായിരിക്കും .
നിങ്ങളുടെഫോണിലേക്കു OTP വന്നതിനു ശേഷം അവിടെ നൽകുക .അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോൺ നമ്പറുകൾ ഏതൊക്കെയെന്നു നിങ്ങൾക്ക് താഴെ സ്‌ക്രീനിൽ അറിയുവാൻ സാധിക്കുന്നതാണ് .നിലവിൽ മുഴുവൻ ഡാറ്റയും അപ്ഡേറ്റ് ചെയ്യതസ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലർക്കും വരിക .എന്നാൽ ഡാറ്റ അപ്പ്ഡേറ്റ് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള മുഴുവൻ ഫോൺ നമ്പറുകളും ലഭിക്കുന്നതാണ് .
Note : നിലവിൽ ഇത് എല്ലാ സംസ്ഥാനത്തും മുഴുവനായി എത്തിയിട്ടില്ല