ഇന്ന് ഫോൺ ഉപയോഗിക്കാത്തവർ വിരളമായിരിക്കും. കാരണം നിത്യജീവിതത്തിൽ അത്രയധികം അനിവാര്യമായിരിക്കുകയാണ് Smartphone. അതിനാൽ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെല്ലാം ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന അപ്ഡേറ്റിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. എന്തെന്നാൽ, ഡിസംബർ 1 മുതൽ ഒരു New SIM Card Rule നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
2023 ഡിസംബർ 1 മുതലാണ് പുതിയ സിം കാർഡ് നിയമം നടപ്പിലാക്കുന്നത്. മുമ്പ് ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന സിം കാർഡ് നിയമമാണ് രണ്ട് മാസത്തേക്ക് നീട്ടിവച്ചത്. എന്നാൽ ആർക്കെല്ലാം ഈ നിയമം ബാധകമാണെന്നും, പുതിയ സിം കാർഡ് നിയമം എന്താണെന്നും വിശദമായി മനസിലാക്കാം.
നിങ്ങളൊരു പുതിയ സിം കാർഡ് എടുക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ സിം കണക്ഷൻ നൽകുന്ന ഓപ്പറേറ്ററാണ് നിങ്ങളെങ്കിൽ ഈ നിയമങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ന് വ്യാജ സിം ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകളും വഞ്ചനകളും തടയുന്നതിനായാണ് ഇങ്ങനെ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
പുതിയ സിം കാർഡ് വാങ്ങുന്നവർ കൃത്യമായ രജിസ്ട്രേഷൻ നടത്തണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. സിം കാർഡ് ഡീലർമാരും ഇക്കാര്യത്തിൽ ശ്രദ്ധ നൽകണം. എന്തെന്നാൽ, പൊലീസ് പരിശോധനയുടെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാർക്കാണെന്ന് ഇത് നിർദേശിക്കുന്നു. അഥവാ സിം കാർഡ് വിൽക്കുന്നവർക്ക് പ്രശ്നം വന്നാൽ സിം ഡീലർമാർ 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും പുതിയ സിം കാർഡ് നിയമത്തിൽ പ്രതിപാദിക്കുന്നു.
സിം കാർഡ് വാങ്ങുന്ന വരിക്കാർ അവരുടെ ആധാറും മറ്റ് ഡെമോഗ്രാഫിക് ഡാറ്റയും സമർപ്പിക്കണമെന്നത് നിർബന്ധമാണ്. അതുപോലെ പുതിയ നിയമം ഇഷ്യൂ ചെയ്യുന്ന സിം കാർഡുകളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. എങ്ങനെയെന്നാൽ സാധാരണ ഒരു വരിക്കാരന് ഒരു ഐഡിയിൽ പരമാവധി 9 സിം കാർഡുകളാണ് ലഭിക്കുന്നത്.
Read More: Price Cut: ഇതാ ഒരു സൂപ്പർ ഡൂപ്പർ ഓഫറിൽ OnePlus Nord CE 3 5G
എന്നാൽ, ബിസിനസ് കണക്ഷനിലൂടെ സിം എടുക്കുന്നവർക്ക് ഇത് വ്യത്യാസം വരും. സിം ബൾക്കായി വാങ്ങുന്ന പ്രവണത ഒഴിവാക്കാനായാണിത്. ഇതിന് പുറമെ TRAI-യുടെ പുതിയ നിബന്ധനയും ഇതിൽ ഉൾപ്പെടുന്നു. ഒരു സിം കാർഡ് പ്രവർത്തന രഹിതമായതിന് 90 ദിവസത്തിന് ശേഷം മാത്രമാണ് മറ്റൊരു പുതിയ വരിക്കാരന് കൈമാറൂ എന്നാണ് ചട്ടം.
നാളെ മുതലാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്. നവംബർ 30-നകം രജിസ്റ്റർ ചെയ്യാത്ത സിം ഡീലർമാർ 10 ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ് ഇതിൽ പറയുന്നത്.