നമ്മൾ കാത്തിരുന്ന ഈ സർവീസുകൾ അടുത്ത വർഷം എത്തുന്നു

Updated on 25-Sep-2018
HIGHLIGHTS

കാത്തിരുന്ന 5ജി സർവീസുകൾ അടുത്തവർഷം പകുതിയോടെ എത്തുന്നു

നമ്മൾ എല്ലാവരും കാത്തിരുന്ന ഒരു സർവീസുകളിൽ ഒന്നാണ് 5ജി സർവീസുകൾ .അടുത്ത വർഷം പകുതിയിയുടെ ഇന്ത്യയിൽ 5ജി സർവീസുകൾ ലഭ്യമാക്കും എന്നാണ് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ കഴിഞ്ഞ ദിവസ്സം നടന്ന ചടങ്ങിൽ അറിയിച്ചിരിക്കുന്നത് .എന്നാൽ 5ജിയിലോട്ടു മാറുന്നതിനു മുൻപ് 5ജി സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തണം .എന്നാൽ ഈ വർഷം അവസാനം തന്നെ 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകൾ എത്തുമെന്നാണ് കരുതുന്നത് .
ഹുവാവെയിൽ നിന്നും നോകിയായിൽ നിന്നും കൂടാതെ മോട്ടോയിൽ നിന്നും 5ജി സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകൾ ഈ വർഷം അവസാനത്തോടെയും അടുത്ത വർഷം ആദ്യത്തോടെയും എത്തുന്നതായിരിക്കും .എന്നാൽ ടെലികോം കമ്പനികളിൽ ഇപ്പോൾ എയർടെൽ വൊഡാഫോൺ പോയുള്ള കമ്പനികൾ പുതിയ സർവീസുകൾ തുടങ്ങുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചതായും എന്നാണ് സൂചനകൾ .

എന്നാൽ ഇപ്പോളും 4ജി പോലും ലഭിയ്ക്കാത്ത പല സ്ഥലങ്ങളും ഇന്ത്യയിൽ ഉണ്ട് എന്ന് തന്നെ പറയാം .എന്നാൽ ഹുവാവെയിൽ നിന്നും ഈ വർഷം തന്നെ 5ജി സർവീസുകൾ സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .എന്തായാലും നമുക്ക് കുറച്ചുംകൂടി കാത്തിരിക്കാം പുതിയ സർവീസുകൾക്കായി .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :