സാംസങ്ങിന്റെ 4.5 ഇഞ്ച് ഫോൺ ‘Z4’ ടൈസൺ ഒ എസുമായി വിപണിയിലെത്തി

Updated on 17-May-2017
HIGHLIGHTS

ടൈസൺ ഒ.എസിൽ പ്രവർത്തിക്കുന്ന Z4 എന്ന സാംസങ്ങ് ഫോൺ ഇന്ത്യയിൽ 5790 രൂപയ്ക്ക് വിൽപനയ്‌ക്കെത്തി.ഫോണിന് മുന്നിലും പിന്നിലും ഫ്‌ളാഷോടു കൂടിയ ക്യാമറകൾ.

സാംസങ്ങ്  സ്വന്തമായി വികസിപ്പിച്ചെടുത്ത ടൈസൺ ഒ എസിനെ  പൂർണ്ണമായും കൈവെടിയാൻ  തങ്ങൾക്ക്  കഴിയില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് 'Z4' എന്ന ടൈസൺ ഒ എസിൽ (Tizen OS) പ്രവർത്തിക്കുന്ന ഫോണുമായി സാംസങ്ങ് രംഗത്തെത്തി. തുടർച്ചയായി ആൻഡ്രോയിഡ് ഫോണുകൾ ഇറക്കുന്നതിനിടയിലും ഇത്തരമൊരു ഫോണുമായി സാംസങ്ങ്  എത്തിയത് ഇന്ത്യ പോലുള്ള വിപണി മുന്നിൽ കണ്ടുകൊണ്ടാണ്.

800 x 480 പിക്സൽ റെസലൂഷൻ നൽകുന്ന 4.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേയോട് കൂടിയെത്തിയ  ഫോണിൽ ഏറ്റവും പുതിയ ടൈസൺ 3.0 ഒ എസ് വേർഷനാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്.1.5 ജിഗാ ഹെർട്സ് ക്വാഡ് കോർ പ്രോസസർ കരുത്തേകുന്ന ഫോണിന് 1 ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ഇന്ത്യൻ വിപണിയിൽ ഇന്നെത്തിയ ഫോൺ എല്ലാ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും  മെയ് 19 മുതൽ  5790 രൂപയ്ക്ക് വാങ്ങാൻ കഴിയും.

1800 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയോടെ എത്തുന്ന ഫോണിൽ രണ്ടു സിമ്മുകൾ ഉപയോഗിക്കാൻ കഴിയും. 4  ജി VoLTE ,  VoWi-Fi കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള  സാംസങ്ങിന്റെ ഈ ടൈസൺ ഫോണിൽ മുന്നിലും പിന്നിലും എൽ.ഇ.ഡി ഫ്‌ളാഷുകളുള്ള  ഓരോ 5 മെഗാപിക്സൽ ശേഷിയുള്ള  ക്യാമറകളാണുള്ളത് .

Connect On :