ടൈസൺ ഒ എസുമായി സാംസങ്ങിന്റെ 4.5 ഇഞ്ച് ഫോണെത്തുന്നു

ടൈസൺ ഒ എസുമായി സാംസങ്ങിന്റെ 4.5 ഇഞ്ച് ഫോണെത്തുന്നു
HIGHLIGHTS

ഇന്ത്യൻ വിപണിയെ പ്രധാന ലക്ഷ്യമായി കണ്ടുകൊണ്ട് സ്വന്തമായി വികസിപ്പിച്ചെടുത്ത ടൈസൺ ഒ.എസിൽ പ്രവർത്തിക്കുന്ന Z4 എന്ന ഫോണുമായി സാംസങ്ങ് എത്തുന്നു.

സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയിഡിന്റെ വസന്തകാലമാണെങ്കിലും സ്വന്തമായി വികസിപ്പിച്ചെടുത്ത ടൈസൺ ഒ എസിനെ കൈവെടിയാൻ  തങ്ങൾക്ക്  കഴിയില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് 'Z4' എന്ന ടൈസൺ ഒ എസിൽ (Tizen OS) പ്രവർത്തിക്കുന്ന ഫോണുമായി സാംസങ്ങ് രംഗത്തെത്തി.

800 x 480 പിക്സൽ റെസലൂഷൻ നൽകുന്ന 4.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേയോട് കൂടിയെത്തുന്ന ഫോണിൽ ഏറ്റവും പുതിയ ടൈസൺ 3.0 ഒ എസ് വേർഷനാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്.1.5 ജിഗാ ഹെർട്സ് ക്വാഡ് കോർ പ്രോസസർ കരുത്തേകുന്ന ഫോണിന് 1 ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്ന ഫോണിന്റെ വില സംബന്ധിച്ച വിവരം ലഭ്യമല്ലെങ്കിലും ഇത് താരതമ്യേന വിലകുറഞ്ഞ ഫോണായിരിക്കുമെന്നു കരുതാം.

മുന്നിലും പിന്നിലും എൽ.ഇ.ഡി ഫ്‌ളാഷുകളുള്ള 5 മെഗാപിക്സൽ ക്യാമറകളോടെ എത്തുന്ന ഫോണിൽ രണ്ടു സിമ്മുകൾ ഉപയോഗിക്കാൻ കഴിയും. 4  ജി VoLTE ,  VoWi-Fi കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള  സാംസങ്ങിന്റെ ഈ ടൈസൺ ഫോണിന് 1800 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo