ഗാലക്‌സി ജെ ശ്രേണിയിൽ പുതിയ ഫോണുമായി സാംസങ്ങ്

ഗാലക്‌സി ജെ ശ്രേണിയിൽ പുതിയ ഫോണുമായി സാംസങ്ങ്
HIGHLIGHTS

5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേയും 5ജിബിയുടെ റാംമ്മിലും പുതിയ സാംസങ്ങ്

മൊബൈൽ വിപണിയിലും ടെക്‌നോളജി പ്രേമികൾക്കിടയിലും സജീവമായി നിലനിന്നിരുന്ന നിരവധി ഊഹാപോഹങ്ങൾക്കൊടുവിൽ  ഗാലക്‌സി ജെ ശ്രേണിയിൽ പുതിയ ഫോണുമായി സാംസങ്ങ് രംഗത്തെത്തി. 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേയും 4ജി കണക്റ്റിവിറ്റിയുമായി  ഗാലക്‌സി ജെ3 (2017) എന്ന  സ്മാർട്ട്ഫോൺ ആണ് 
സാംസങ്ങ്  വിപണിയിലെത്തിച്ചത്.

അമേരിക്കയിൽ എറ്റി & റ്റി ക്കു വേണ്ടി സാംസങ്ങ് വിപണിയിലെത്തിച്ച ഗാലക്‌സി ജെ 3 (2017) ഫോൺ  1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഐ .പി .എസ് ഡിസ്പ്ളേയോടെയാണെത്തിയിരിക്കുന്നത്.1.4  ജിഗാ ഹെട്സ് വേഗതയുള്ള ക്വാഡ്കോർ എക്സിനോസ് 7570 പ്രോസസർ കരുത്തേകുന്ന ഫോണിന് 5 ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയുമുണ്ട്.

എൽ.ഇ.ഡി ഫ്‌ളാഷോടു കൂടിയ 5 മെഗാപിക്സൽ ആട്ടോഫോക്കസ് ക്യാമറയുമായി എത്തുന്ന ഫോണിന് 2 മെഗാപിക്സൽ ശേഷിയുള്ള സെൽഫിഷൂട്ടറാണുള്ളത്.ആൻഡ്രോയിഡിന്റെ  ഏറ്റവും പുതിയ വെർഷനായ നൗഗട്ടിൽ  പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഫോണായ സാംസങ്ങ് ഗാലക്‌സി ജെ3 (2017) നു 2600 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയോടെയാണ് എത്തിയിരിക്കുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo