ജെ 5 ന് സമാന സവിശേഷതകളുമായി ഗാലക്‌സി ജെ 5 പ്രോ

ജെ 5 ന്  സമാന സവിശേഷതകളുമായി ഗാലക്‌സി ജെ 5 പ്രോ
HIGHLIGHTS

ഗാലക്‌സി ജെ 5 2017 നു സമാനമായ സ്പെക്കുകളുമായാണ് ജെ 5 പ്രോ ഉപഭോക്താക്കളിലേക്കെത്തുന്നത്‌

 

സാംസങ്ങിന്റെ ഗാലക്‌സി ശ്രേണിയിലുള്ള പുതിയ സ്മാർട്ട്ഫോൺ ഗാലക്‌സി ജെ 5 പ്രോ ഉടൻ വിപണിയിലെത്തും. നേരത്തെ വിപണിയിലെത്തിയ ഗാലക്‌സി ജെ 5 2017 നു സമാനമായ സ്പെക്കുകളുമായാണ് ജെ 5 പ്രോ ഉപഭോക്താക്കളിലേക്കെത്തുന്നത്‌. ഗാലക്‌സി ശ്രേണിയിൽ ഒരു ഫോണിന് സമാനമായ സ്പെക്കുകളോടെ പ്രോ മോഡലുകൾ പുറത്തിറക്കുന്നത് സാംസങ്ങിന്റെ മറ്റൊരു വിപണന തന്ത്രമായി മാറിക്കഴിഞ്ഞു.

ഗാലക്‌സി ജെ 5 -2017 ന്റെ സ്പെസിഫിക്കേഷനിൽ നിന്നും വ്യത്യസ്തമായി 3 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് ഗാലക്‌സി ജെ 5 പ്രോ വിപണിയിലെത്തുക. 2  ജിബി റാമും 16  ജിബി സ്റ്റോറേജുമായാണ് ഗാലക്‌സി ജെ 5 -2017 വിൽപ്പനയ്‌ക്കെത്തിയത്.

5.2 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെയുമായി എത്തുന്ന ഫോണിന് 13 മെഗാപിക്സൽ പിൻക്യാമറയും ( f/1.7 അപ്പേർച്ചർ)  13 മെഗാപിക്സൽ വ്യക്തതത നൽകുന്ന (f/1.9 അപ്പേർച്ചർ) സെൽഫി ക്യാമറയുമുണ്ട്. ഫിംഗർപ്രിന്റ് സ്കാനർ പിടിപ്പിച്ചെത്തുന്ന ഫോണിന് 4 ജി വോൾട്ടി (VoLTE) പിന്തുണയുണ്ട്.രണ്ടു സിമ്മുകൾ ഉപയോഗിക്കാവുന്ന ഈ ഫോണിന്റെ ബാറ്ററി  3,000 എം.എ.എച്ച് ശേഷിയുള്ളതാണ്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo