new rule today from april 1 2025
April 1-ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ UPI New Rule, മിനിമം ബാങ്ക് ബാലൻസിലും മാറ്റങ്ങൾ വരികയാണ്. 2025-26 സാമ്പത്തിക വർഷം (FY26) പുതിയ ആദായ നികുതി സ്ലാബുകളും പുതുക്കിയ UPI മാർഗ നിർദേശങ്ങളും അവതരിപ്പിക്കാനാണ് പദ്ധതി.
എന്തിലൊക്കെയാണ് April 1 മുതൽ മാറ്റം വരുന്നതെന്ന് നോക്കിയാലോ?
UPI Rule ഏപ്രിൽ 1 മുതൽ മാറുകയാണ്. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ NPCI ഇപ്പോൾ യുപിഐയിൽ മാറ്റം വരുത്തുന്നു. ഓൺലൈൻ പേയ്മെന്റിൽ പുതിയ സുരക്ഷാ നടപടികൾ നടപ്പിലാക്കുകയാണ്. ആക്ടിവല്ലാത്ത നമ്പരുകളുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ കാൻസൽ ചെയ്യുന്നതിനായാണ് നടപടി.
ദീർഘകാലത്തേക്ക് ഉപയോഗിക്കാത്ത ഫോൺ നമ്പരാണ് യുപിഐ ഇടപാടുകൾക്ക് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ അത് ഇനി മുതൽ പ്രവർത്തിക്കില്ല. ഇങ്ങനെ ഉപയോഗിക്കാത്ത മൊബൈൽ നമ്പർ ഉണ്ടെങ്കിൽ അതിന് പകരം ഉപയോഗിക്കുന്ന നമ്പർ കൊടുക്കണം. ഏപ്രിൽ 1 ന് മുമ്പ് തങ്ങളുടെ ബാങ്കിൽ അവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണം.
പഴയ നമ്പരുകൾ ബാങ്ക് ഇടപാടുകളിലും മറ്റും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സുരക്ഷാ അപകടസാധ്യതകൾ തടയുന്നതിന് ബാങ്കുകളും മൂന്നാം കക്ഷി യുപിഐ ദാതാക്കളും അവരുടെ ആക്ടീവായ ഫോൺ നമ്പർ കൊടുക്കണം. ഫോൺപേ, ഗൂഗിൾ പേ എന്നിവയിലും നിഷ്‌ക്രിയ നമ്പറുകളുണ്ടെങ്കിൽ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതാണ്.
ഇനി പല ബാങ്കുകളിലും മിനിമം ബാങ്ക് ബാലൻസിൽ വ്യത്യാസം വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), കാനറ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളിലെല്ലാം മാറ്റം വരുത്തുന്നു. ഇങ്ങനെയുള്ള പ്രധാന ബാങ്കുകൾ ഏപ്രിൽ 1 മുതൽ മിനിമം ബാലൻസ് ആവശ്യകതകൾ പരിഷ്കരിക്കും. മിനിമം ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കൾക്ക് പിഴ കൊടുക്കേണ്ടതായി വരും.
Also Read: AI വഴി Ghibli സ്റ്റൈൽ ഫോട്ടോ ഉണ്ടാക്കാം, എങ്ങനെയാണ് പ്രോംപ്റ്റ് ചെയ്യുന്നത്?
ഏപ്രിൽ ഒന്ന് മുതൽ മറ്റ് ചില മാറ്റങ്ങൾ കൂടിയുണ്ട്. ചരക്ക് സേവന നികുതി അഥവാ GST എന്ന സംവിധാനത്തിൽ ഇനിപ്പറയുന്ന അപ്‌ഡേറ്റുകൾ ഉണ്ടാകും. നിർബന്ധിത മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) ഇനി കൂടുതൽ സെക്യൂരിറ്റി ലഭിക്കും. നികുതിദായകർ GST പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ MFA പൂർത്തിയാക്കണം. 180 ദിവസത്തിൽ കൂടുതൽ പഴക്കമില്ലാത്ത അടിസ്ഥാന രേഖകൾക്ക് മാത്രമേ ഇ-വേ ബിൽ നിയന്ത്രണങ്ങൾ ക്രിയേറ്റ് ചെയ്യാനാകൂ…