ജിയോയ്ക്ക് പിന്നാലെ ഓഫറുകളുമായി റിലയൻസ്

Updated on 28-Jul-2017
HIGHLIGHTS

28 ജിബിയുടെ ഡാറ്റയുമായി റിലയൻസ്

 

റിലയൻസിന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .ടെലികോം മേഖലയെ ആകെപിടിച്ചുകുലുക്കിയ ജിയോ എന്ന തരംഗത്തിനു പിന്നാലെയാണ് ഇപ്പോൾ റിലയൻസും അവരുടെ പുതിയ ഡാറ്റ ഓഫറുകളുമായി എത്തിയിരിക്കുന്നത് .

ഇത്തവണ 28 ജിബിയുടെ ഓഫറുകളുമായിട്ടാണ് റിലയൻസ് എത്തിയിരിക്കുന്നത് .ജിയോയുടെ ഏറ്റവും പുതിയ 153യുടെ ഓഫറുകൾക്ക് പിന്നാലെയാണ് റിലയൻസ് 193 യുടെ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

193 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 28 ജിബിയുടെ 3ജി ഡാറ്റ 28 ദിവസത്തേക്ക് .പ്രതിദിനം 1 ജിബിയുടെ ഡാറ്റ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :