പുതിയ സ്മാർട്ട് ഫോണുമായി ഷവോമി മെയ് 16നു എത്തും

പുതിയ സ്മാർട്ട് ഫോണുമായി ഷവോമി മെയ് 16നു എത്തും
HIGHLIGHTS

മെയ് 16ന് നടക്കുന്ന റെഡ്മി ശ്രേണിയിലെ സ്മാർട്ട്ഫോൺ ലോഞ്ചിനായി ഷവോമി മാധ്യമങ്ങളെ ക്ഷണിച്ചു; പുറത്തിറക്കുന്നത് റെഡ്മി 4 എന്ന് സൂചന.

ഈ വരുന്ന മെയ് 16ന് ഷവോമി പുതിയ സ്മാർട്ട് ഫോൺ രാജ്യത്ത് അവതരിപ്പിക്കുമെന്ന് സൂചനകൾ. ഏത് ഫോണാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും മെയ്‌ 16 ചൊവ്വാഴ്ച നടക്കുന്ന ഫോൺ ലോഞ്ചിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരിക്കുകയാണ് ഷവോമി.

ഇന്ത്യയിൽ മെയ് 16ന്  റെഡ്മി 4 എന്ന സ്മാർട്ട് ഫോണാകും ഷവോമി വിപണിയിലെത്തിക്കുക എന്നാണ് ലഭിക്കുന്ന സൂചനകൾ. നേരത്തേ റെഡ്മി 4 എ എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച ഷവോമി റെഡ്മി 3 എസ് പ്രൈമിന്റെ പിൻഗാമിയായിട്ടാകും പുതിയ സ്മാർട്ട് ഫോൺ; റെഡ്മി 4 രാജ്യത്തെ വിപണിയിൽ അവതരിപ്പിക്കുക.

ഏതാണ്ട് 7000 രൂപക്കടുത്ത് വില പ്രതീക്ഷിക്കുന്ന പുതിയ മോഡൽ ആമസോൺ വഴി മാത്രമാകും ലഭ്യമാകുക.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo