റെഡ്മി നോട്ട് 5 ന്റെ സവിശേഷതകൾ പുലർത്തു വന്നു

റെഡ്മി നോട്ട് 5 ന്റെ സവിശേഷതകൾ പുലർത്തു വന്നു
HIGHLIGHTS

നിലവിൽ വിപണിയിൽ സജീവമായ റെഡ്മി നോട്ട് 4 നു പിന്നാലെയാണ് നോട്ട് 5 കൂടി എത്തുന്നത്

 

ഷവോമിയിൽ നിന്നും ഉടൻ വിപണിയിലെത്തുന്ന റെഡ്മി നോട്ട് 5 ഹാൻഡ്‌സെറ്റിന്റെ പ്രത്യേകതകൾ പുറത്ത് വന്നു. ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയ ഷവോമിയുടെ നോട്ട് ശ്രേണിയിലെ ഫോണുകൾ വൻ വിറ്റുവരവാണ്‌ സ്വന്തമാക്കിയത്. ഇതിൽ ഷവോമി റെഡ്മി നോട്ട് 3 ഏറെ ശ്രദ്ധ നേടിയ ഒരു സ്മാർട്ട്ഫോൺ മോഡലായിരുന്നു.

ഇന്ത്യയിൽ റെഡ്മി  നോട്ട് ശ്രേണി ഏറെ ജനസമ്മതി നേടിയതോടെ കൂടുതൽ നോട്ട് സീരീസ് ഫോണുകൾ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കാൻ കമ്പനി ശ്രമം നടത്തുമെന്നതിൽ തർക്കമില്ല. നിലവിൽ വിപണിയിൽ സജീവമായ റെഡ്മി നോട്ട് 4 നു പിന്നാലെ നോട്ട് 5 കൂടി എത്തുന്നതോടെ ഷവോമിയുടെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി വീണ്ടും സജീവമാകുമെന്നത് തീർച്ചയാണ്.

റെഡ്മി നോട്ട് 5 സ്മാർട്ട്ഫോണിന്റെ പുറത്ത് വന്ന ചില വിവരങ്ങൾ സൂചിപ്പിക്കുന്ന പ്രകാരം ഫിംഗർപ്രിന്റ് സ്കാനർ ഹോം ബട്ടണിൽ ഘടിപ്പിച്ചെത്തുന്ന 5.5 ഇഞ്ച് ഫോണിൽ കനം  കുറഞ്ഞ ബേസൽ ഈ ഉപകരണത്തിന്റെ രൂപകൽപ്പന കൂടുതൽ ആകർഷകമാക്കുന്നു.സ്നാപ്ഡ്രാഗൺ 660 അല്ലെങ്കിൽ  630 ഉപയോഗിക്കപ്പെടുമെന്നു കരുതുന്ന ഫോണിൽ 3790 എം.എ.എച്ച് ബാറ്ററിയാണുള്ളത്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo