2017 ലെ രാജാവ് 8ജിബിയുടെ റാം ,12+13 ഡ്യൂവൽ പിൻ ക്യാമെറയിൽ റേസർ ഫോൺ തന്നെ

2017 ലെ  രാജാവ്  8ജിബിയുടെ റാം ,12+13 ഡ്യൂവൽ പിൻ ക്യാമെറയിൽ റേസർ ഫോൺ തന്നെ
HIGHLIGHTS

റേസർ സ്മാർട്ട് ഫോണുകൾ

2017 ലോകവിപണിയിൽ ഒരുപാടു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി .എന്നാൽ മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ ഫോണുകൾ വളരെ കുറവാണു .എന്നാൽ അതിൽ നിന്നും എല്ലാം വെത്യസ്തമായ ഒരു മോഡലായിരുന്നു റേസർ .

8 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .5.72 ഇഞ്ചിന്റെ Quad HD IGZO LCD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm’s Snapdragon 835 SoC  ലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .

2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12MP+13MP ഡ്യൂവൽ പിൻ ക്യാമെറായാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു .US ,യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ ഇത് പുറത്തിറങ്ങി .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 45000 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo