15 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഫേസ്ബുക്കിന്റെ പുതിയ ഉത്പന്നങ്ങൾ
തായ് വാനീസ് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനിയായ പെഗാട്രോണാണ് ഫേസ്ബുക്കിനായി 15 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ ഉള്ള ഈ സ്മാര്‍ട്ട് സ്പീക്കറുകൾ നിര്‍മിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ ഇവയുടെ ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.ജൂലൈയിൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
ഫേസ്ബുക്കിന്റെ കുടുംബത്തിൽ നിന്നും പുതിയ രണ്ട് അതിഥികൾ കൂടി എത്തുന്നു .അലോഹ ,ഫിയോന സ്മാർട്ട് സ്‌പീക്കറുകളാണ് ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ നിർമ്മാണ പ്രവർത്തനം ഇതിനോടകംതന്നെ തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .
15 ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .അതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ തന്നെ വീഡിയോകൾ ഇതിൽ കാണുവാൻ സാധിക്കുന്നു .കൂടാതെ വീഡിയോ കോളിങ്ങുകളും ഇതിൽ സപ്പോർട്ട് ഉണ്ട് .അതുപോലെതന്നെ ഫേസ്ബുക്ക് ,സോണി ,യൂണിവേഴ്സൽ എന്നിവരുടെ മ്യൂസിക്കുകളും ഇതിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .