digit zero1 awards

ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് സിനിമയുടെ OTT പ്രഖ്യാപനം എത്തി

ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് സിനിമയുടെ OTT പ്രഖ്യാപനം എത്തി
HIGHLIGHTS

പുതിയ OTT റിലീസുകൾ ഇതാ ജൂലൈ ആദ്യം തന്നെ

അതിൽ എടുത്തു പറയേണ്ടത് Samrat Prithviraj എന്ന സിനിമയാണ്

ജൂലൈ മാസ്സത്തിൽ പുതിയ OTT റിലീസുകൾ മലയാളത്തിലും കൂടാതെ അന്യ ഭാഷയിലും എത്തുന്നുണ്ട് .അതിൽ മലയാളത്തിൽ പ്രതീക്ഷിക്കുന്ന ഒരു OTT റിലീസ് ആണ് ജോൺ ലൂതർ എന്ന ജയസൂര്യ ചിത്രം .അതുപോലെ തന്നെ പത്താം വളവും ഉടൻ തന്നെ OTT യിൽ എത്തുന്നതാണ് .തമിഴിൽ നിന്നും പ്രതീക്ഷിക്കുന്ന പുതിയ OTT റിലീസ് അത് കമൽ ഹാസ്സന്റെ വിക്രം എന്ന സിനിമയാണ് .അതുപോലെ തന്നെ ബോളിവുഡിൽ നിന്നും പുതിയ റിലീസ് എത്തുന്നുണ്ട് .

ബോളിവുഡിലെ സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ നായകനായി ജൂൺ മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ സിനിമയായിരുന്നു Samrat Prithviraj എന്ന സിനിമ .വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും അത്ര മികച്ച പ്രതികരണം നേടിയെടുക്കുവാൻ സാധിച്ചിരുന്നില്ല .വിക്രം എന്ന സിനിമയുടെ വലിയ വിജയം Samrat Prithviraj എന്ന സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിച്ചു .

ഇപ്പോൾ ഇതാ Samrat Prithviraj എന്ന സിനിമ OTT റിലീസിന് തയ്യാറെടുക്കുന്നു .ജൂലൈ 1 നു ആമസോൺ പ്രൈം വഴി Samrat Prithviraj എന്ന അക്ഷയ് കുമാർ ബിഗ് ബഡ്ജറ്റ് ചിത്രം കാണുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലും ഈ ചിത്രം ഇതേ സമയം OTT യിൽ എത്തുന്നതാണ് .

അതുപോലെ തന്നെ കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന രണ്ടു ത്രില്ലർ സിനിമകൾ ആയിരുന്നു ജയസൂര്യ നായകനായി എത്തിയ ജോൺ ലൂതർ കൂടാതെ ഇന്ദ്രജിത് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ പത്താം വളവ് എന്നി രണ്ടു സിനിമകൾ .പത്താം വളവ് എന്ന സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും ആവറേജ് അഭിപ്രായവും കൂടാതെ ജോൺ ലൂതർ എന്ന സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായവും ആണ് ലഭിച്ചിരുന്നത് .ഇനി OTT യിൽ പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ് ഇത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo