ആമസോൺ പ്രൈം ഉപയോഗിക്കുന്നവർക്ക് പുതിയ ഒറ്റിറ്റി റീലിസ് സിനിമകൾ ആസ്വദിക്കാം

Updated on 29-Jun-2020
HIGHLIGHTS

ആമസോൺ പ്രൈം ഉപയോഗിക്കുന്നവർക്ക് പുതിയ റിലീസ് സിനിമകൾ

മലയാളം അടക്കം പുതിയ റിലീസുകൾ എത്തിയിരിക്കുന്നു

കൂടാതെ ആമസോൺ പ്രൈം സൗജന്യമായി നേടാം

കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ തിയറ്ററുകൾ ഒന്നും തന്നെ ഉടനെ തുറക്കുകയില്ല .എന്നാൽ പുതിയ സിനിമകളുടെ റിലീസിംഗ് നടക്കുന്നുണ്ട് .ആമസോൺ പ്രൈം പോലെയുള്ള ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകൾ വഴിയാണ് പുതിയ സിനിമകൾ റിലീസിംഗിന് എത്തുന്നത് .ഇപ്പോൾ penguin,ponmagal vandhal,gulabo sitabo എന്നിങ്ങനെ പുതിയ റിലീസുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി പുറത്തിറങ്ങുന്നത് സൂഫിയും സുജാതയും (Sufiyum Sujathayum ) എന്ന സിനിമയാണ് .ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .

ആമസോൺ പ്രൈം എങ്ങനെ സൗജന്യമായി നേടാം

ഇപ്പോൾ നമ്മൾ ലോക്ക് ഡൗണിൽ എങ്ങനെ സമയം ചിലവഴിക്കണം എന്ന് ഓർത്തിരിക്കുകയാണ് .ഇപ്പോൾ നിങ്ങൾക്ക് ആമസോൺ പ്രൈം 30 ദിവസ്സത്തേക്കു സൗജന്യമായി നേടാം .ആമസോൺ പ്രൈം ഇല്ലാത്ത ഉപഭോതാക്കൾക്കായി ഇതാ ഇപ്പോൾ 30 ദിവസ്സത്തെ സൗജന്യ വേർഷൻ ലഭിക്കുന്നതാണ് .

30 ദിവസ്സത്തെ ട്രയൽ വേർഷൻ ആണ് ഉപഭോതാക്കൾക്കായി ലഭിക്കുന്നത് .ഇതിന്നായി ആമസോൺ വെബ് സൈറ്റ് ഓപ്പൺ ചെയ്യുക .അതിൽ പ്രൈം വീഡിയോ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വേറെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നു .എങ്ങനെ ഇത് നേടാം .

അതിൽ ആദ്യം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .സ്റ്റാർട്ട് യുവർ 30 ഡേയ്സ് ഫ്രീ ട്രയൽ എന്ന ഓപ്‌ഷൻ ആണിത് .ഇത് വഴി നിങ്ങൾക്ക് 30 ദിവസ്സത്തെ സൗജന്യ സബ്സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്നതാണു് .കൂടാതെ പുതിയ സിനിമകളും വിഡിയോകളും എല്ലാം തന്നെ HD ക്വാളിറ്റിയിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈമിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വൺ ഡേ ഡെലിവറി ആണ് .

കൂടാതെ മറ്റു ഓഫറുകളും പ്രൈം മെമ്പറുകൾക്ക് ലഭിക്കുന്നതാണ് .അതുകൂടാതെ 129 രൂപയ്ക്ക് മാസം പാക്കേജിലും 999 രൂപയ്ക്ക് 1 വർഷ സബ്സ്സ്‌ക്രിപ്‌ഷനും ലഭ്യമാകുന്നതാണു് .കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :