ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ മലയാളം OTT സിനിമകൾ നോക്കാം

ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ മലയാളം OTT സിനിമകൾ നോക്കാം
HIGHLIGHTS

അജഗജാന്തരം ഇതാ OTT യിൽ എത്തിയിരിക്കുന്നു

ഇപ്പോൾ കാണുവാൻ സാധിക്കുന്ന മറ്റു സിനിമകളും

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഹൃദയം എന്ന സിനിമ .ജനുവരി മാസ്സത്തിൽ പുറത്തിറങ്ങിയ ഈ സിനിമ കേരളത്തിൽ നിന്നും മാത്രം കോടികളുടെ കളക്ഷനുകളാണ് നേടിയിരുന്നത്.ആഗോള തലത്തിൽ ഈ സിനിമയ്ക്ക് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഒരു മാസ്സം പിന്നിടുമ്പോൾ ഈ സിനിമ OTT ൽ എത്തിയിരിക്കുന്നു  . 

ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് .അടുത്തതായി കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ ഒരു തകർപ്പൻ സിനിമയായിരുന്നു അജഗജാന്തരം .ഇപ്പോൾ ഈ സിനിമയും OTT യിൽ എത്തിയിരിക്കുന്നു .ആക്ഷൻ സീനുകൾക്ക് വളരെ മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു സിനിമ കൂടിയാണ് അജഗജാന്തരം .

മികച്ച കളക്ഷനും ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .OTT പ്ലാറ്റ് ഫോമായ സോണി ലിവ് വഴി കാണുവാൻ സാധിക്കുന്നതാണ് .അടുത്തതായി ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയായ മേപ്പടിയാൻ ആണ് .ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ഒരു വലിയ ഹിറ്റ് സിനിമയാണ് മേപ്പടിയാൻ .ഇപ്പോൾ ആമസോൺ പ്രൈം വഴി ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ കഴിഞ്ഞ വർഷത്തെ മറ്റൊരു മലയാളം സൂപ്പർ ഹിറ്റ് സിനിമയാണ് jan a man.ഇപ്പോൾ നിങ്ങൾക്ക് സൺ നെക്റ്റ് വഴി കാണുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo