digit zero1 awards

ജിയോ മറികടന്ന് BSNL പുതിയ ഓഫർ

ജിയോ മറികടന്ന് BSNL പുതിയ ഓഫർ
HIGHLIGHTS

പ്ലാൻ കേരള ഓഫർ

 

BSNL ന്റെ ഏറ്റവും പുതിയ പ്ലാൻ കേരള ഓഫറുകൾ പുറത്തിറക്കി .മികച്ച ഓഫറുകളാണിത് .ഒട്ടനവധി ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. ഈ മാസം 20 മുതല്‍ ഈ പ്ലാനുകള്‍ പ്രാഭല്യത്തില്‍ വന്നു തുടങ്ങി.BSNL വരിക്കാരുടെ എണ്ണം 1 കോടിക്ക് മുകളിൽ കവിഞ്ഞതായി ജനറല്‍ മാനേജര്‍ പിടി മാത്യൂസ് പറഞ്ഞു .

BSNL ന്റെ പുതിയ ഓഫർ ആരംഭിക്കുന്നത്  444 രൂപയുടെ റീച്ചാർജിൽ ആണ് .444 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ഇന്ത്യയിലുടനീളം ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോളുകളും ചെയ്യാം.അതുകൂടാതെ ഡാറ്റയും ലഭിക്കുന്നു .ഇതിന്റെ ഡാറ്റയുടെ വാലിഡിറ്റി ലഭിക്കുന്നത്  180 ദിവസത്തേക്കാണ് .

6 മാസത്തെ വാലിഡിറ്റി ഇതിന്റെ ഡാറ്റക്ക് മാത്രമാണ് ലഭിക്കുന്നത് .കോളുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .ഇപ്പോൾ ജിയോയെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇത് ഒരു മികച്ച ഓഫർ തന്നെയാണ് .ജിയോയുടെ 509 രൂപയുടെ റീച്ചാർജിൽ നേരത്തെ 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിച്ചിരുന്നത് .

എന്നാൽ ഇപ്പോൾ 49 ദിവസത്തെ വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു .112 ജിബിയുടെ നിന്നും 98 ജിബിയായി കുറച്ചിരിക്കുന്നു .ബിഎസ്എന്‍എല്‍ന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കേരള പ്ലാനിലേക്കു മാറണം എങ്കില്‍ PLAN KERALA എന്ന് 123യിലേക്ക് മെസേജ് അയച്ചാല്‍ പ്ലാന്‍ ആക്ടിവേറ്റ് ആകുന്നതാണ്. 

എസ്എംഎസിലൂടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 446 രൂപയ്ക്കു പകരം 377.7 രൂപ നല്‍കിയാല്‍ മതിയാകും.കൂടുതൽ വിവരങ്ങൾക്ക് BSNL കസ്റ്റമർ കെയറുമായി ബന്ധപ്പെടുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo