2018 ന്റെ അവസാനത്തിലും ടെലികോം മേഖലയിൽ ശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് .ജിയോയുടെ ദീപാവലി അൺലിമിറ്റഡ് ഓഫറുകൾ നടന്നുകൊണ്ടിരിക്കവെയാണ് ഇപ്പോൾ കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭകരമായ ഓഫറുകൾ BSNL ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ഓഫറുകൾ നവംബർ 30 വരെ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് 78 രൂപയുടെ ചെറിയ റീച്ചാർജ് ഓഫറുകളാണ് .78 രൂപയുടെ റീച്ചാർജിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 20 ജിബിയുടെ ഡാറ്റ 10 ദിവസത്തേക്ക് .അതായത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .BSNL ന്റെ 22 സർക്കിളുകളിൽ ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകളിൽ 4ജി ലഭ്യമാകുകയില .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് STV COMBO78 എന്ന് ടൈപ്പ് ചെയ്തു 123 ൽ SMS അയക്കുക .
105 ജിബി ഡാറ്റ പ്ലാനുകളുമായി എയർടെൽ പ്രീപെയ്ഡ് ഓഫറുകൾ
എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .വർഷാവസാനത്തിൽ മറ്റു ടെലികോം കമ്പനികളുമായി താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ വളരെ പുറകിലാണ് എന്ന്നുതന്നെ പറയാം .ഇപ്പോൾ BSNL ,ജിയോ ,വൊഡാഫോൺ ഓഫറുകൾ കുറഞ്ഞ ചിലവിൽ ലാഭമാകുന്നുണ്ട് .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് വലിയ റീച്ചാർജിൽ ചെയ്യാവുന്ന ഓഫറുകളാണ് .നിലവിൽ ലഭിച്ചിരുന്ന ഓഫറുകൾക്ക് പകരമാണ് എയർടെൽ പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .70 ദിവസ്സം മുതൽ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ലഭ്യമാക്കുന്നുണ്ട് .
419 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 70 ദിവസ്സത്തേക്കാണ് .ജിയോ പുറത്തിറക്കിയിരിക്കുന്ന ൩൯൯ രൂപയുടെ ഓഫറുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ മത്സരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .