100 ജിബിയുടെ സൗജന്യ 4G ഓഫറുകളുമായി എയർടെൽ എത്തിക്കഴിഞ്ഞു

Updated on 21-Apr-2017
HIGHLIGHTS

ഇത്തവണ എയർടെൽ എത്തിയിരിക്കുന്നത് ആമസോണിനൊപ്പമാണ്

എയർറ്റെലിന്റെ പുതിയ തകർപ്പൻ ഓഫറുകൾ എത്തുന്നു .ജിയോ ഏറ്റവും ഒടുവിൽ 448 ജിബിയുടെ 4ജി ഡാറ്റയുമായി എത്തിയിരുന്നു .സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകളായ s8 കൂടാതെ s8 പ്ലസ്സിനൊപ്പമാണ് .

8 മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .മാസം 56 ജിബിയുടെ 4ജി ഡാറ്റയാണ് ജിയോ നല്കുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നതും ആമസോൺ ഫയർ ടിവി സ്റ്റിക്കിനൊപ്പമാണ് .ആമസോണിന്റെ ഫയർ ടിവി സ്റ്റിക്ക് വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് 100 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .

എയർടെൽ ബ്രോഡ്ബാൻഡ്/ എയർടെൽ 4ജി ഹോം വൈ-ഫൈ എന്നിവ വഴിയാണ് 100ജിബി സൗജന്യ ഡാറ്റ നൽകുന്നത്. ഇതിൽ നിന്നും ഉപഭോക്താക്കള്‍ക്ക് എയർടെൽ മൂവിയും ആസ്വദിക്കാം.

എയർടെല്ലിന്റെ ഈ ഓഫർ ആക്ടിവേറ്റ് ചെയ്യുന്നതിനായി ആമസോൺ ഫയർ ടിവി സ്റ്റിക്ക് വാങ്ങുകയും അതിനു ശേഷം കമ്പനി പറയുന്ന കുറച്ചു നിബന്ധനകൾ പാലിക്കുകയും വേണം.മൂന്ന് മാസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് നല്കുന്നത് .35ജിബിയുടെ 4ജി ഡാറ്റയാണ് മാസം ഇതിൽ ലഭിക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :