എയർടെലിന്റെ മാർച്ചിലെ ഏറ്റവും പുതിയ ഓഫറുകൾ

Updated on 15-Mar-2017
HIGHLIGHTS

ജിയോ തരംഗത്തിൽ മറ്റു ടെലികോം കമ്പനികളും

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .സൗജന്യ 4ജി ഡാറ്റയുമായാണ് ഇത്തവണ എയർടെൽ എത്തുന്നത്.ഈ ഓഫറുകൾ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രം ആണ് ലഭിക്കുന്നത് .

മാർച്ച് 13 മുതൽ നിലവിൽ വന്നുകഴിഞ്ഞു .എയർടെൽ സർപ്രൈസ് ഓഫറുകൾ എന്നാണ് ഈ ഓഫറുകളെ വിശേഷിപ്പിക്കുന്നത് .

ഇതിന്നായി പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾ മൈ എയർടെൽ ആപ്ലികേഷൻ ഡൌൺ ലോഡ് ചെയ്യണം .അതിൽ നിന്നും നിങ്ങൾക്ക് സൗജന്യ ഓഫറുകൾ ലഭിക്കുന്നതാണ്

പുതിയ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഓഫറുകൾ പുറത്തിറക്കുന്നത് .എയർടെലിന്റെ പുതിയ 345 രൂപയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി ഒരു ഓഫർ പുറത്തിറക്കിയിരുന്നു .

28 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുന്നത് .റിലയൻസ് ജിയോയോട് പിടിച്ചു നില്ക്കാൻ എയർടെലൈന് ഇതുപോലുള്ള ഓഫറുകൾ കൂടിയേതീരൂ .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :