100 Mbps സ്പീഡിൽ പുതിയ ബ്രോഡ്ബാൻഡ് ഓഫറുകളുമായി എയർടെൽ

Updated on 11-May-2017
HIGHLIGHTS

60 ജിബിയുടെ ഡാറ്റ ഓഫറുകളുമായി എയർടെൽ ബ്രോഡ് ബാൻഡ്

എയർറ്റെലിന്റെ ഏറ്റവും പുതിയ ബ്രോഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കി .60 ജിബിയുടെ പുതിയ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .899 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നത് .മികച്ച സ്പീഡും ഈ എയർ ടെലിന്റെ പുതിയ ബ്രോഡ് ബാൻഡ് സർവീസ് കാഴ്ചവെക്കുന്നുണ്ട് .അത് കൂടാതെ തന്നെ അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നു .

എയർടെലിന്റെ ഈ പുതിയ ബ്രോഡ് ബാൻഡ് സർവീസ് കാഴ്ചവെക്കുന്നത് 100 Mbps സ്പീഡിന് അടുത്താണ് .പക്ഷേ എയർടെൽ നേരിടാൻ പോകുന്നത് ഇനി ജിയോയെ തന്നെയാണ് .ജിയോയുടെ ഏറ്റവും പുതിയ ഫൈബർ നെറ്റുകൾ ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറക്കുന്നു .

100 Mbps സ്പീഡിന് അടുത്താണ് ഈ ഫൈബർ സർവീസും കാഴ്ചവെക്കുന്നത് .അത് കൂടാതെ തന്നെ മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ജിയോയുടെ പുതിയ ഫൈബർ നെറ്റുകൾ നൽകുന്നുണ്ട് .

അത് പുറത്തിറങ്ങിയാൽ പിന്നെ എയർടെൽ പോലുള്ള കമ്പനികൾക്ക് കുറച്ചും കൂടി നല്ല ഓഫറുകൾ പുറത്തിറക്കേണ്ടിവരും .ഉടൻ തന്നെ ജിയോ അവരുടെ പുതിയ സർവീസുകൾ പുറത്തിറക്കുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :