1 മാസത്തെ ബാറ്ററി ബാക്കപ്പുംമായി നോക്കിയ

Updated on 17-Aug-2017
HIGHLIGHTS

പുതിയ രണ്ടു മോഡലുകൾ

 

നോക്കിയയുടെ മികച്ച ബാറ്ററി ബാക്കപ്പുള്ള ഫീച്ചർ ഫോണുകൾ തിരികെയെത്തുന്നു. നേരത്തെ വിപണിയിലെത്തിയ  നോക്കിയ 105 ,  നോക്കിയ 130 എന്നീ ഫോണുകളാണ്  വീണ്ടും വിപണിയിലേക്കെത്തുന്നത്. ഒരു മാസം വരെ നീണ്ടുനിൽക്കുന്ന  ബാറ്ററിയുമായെത്തുന്ന ഈ ഫോണുകൾ ഫീച്ചർ ഫോൺ വിപണിയെ സജീവമാക്കുമെന്നതിൽ സംശയമില്ല. 

നോക്കിയ  3310 തിരികെയെത്തിച്ചു കൊണ്ട് ഗൃഹാതുരത്വത്തെ മുതലാക്കാനെത്തിയ നോക്കിയ 2013 ൽ പുറത്തിറക്കിയ നോക്കിയ 105 യെയും തിരികെയെത്തിക്കുന്നത് വിപണിയിലെ തന്ത്രങ്ങൾ രസകരമാകുന്നതിന്റെ മറ്റൊരു തെളിവാണ്. 

1.8 ഇഞ്ച് ഡിസ്‌പ്ലെ, 4 MB റാം , 4 MB റോം  എന്നിവയ്‌ക്കൊപ്പമാണ് നോക്കിയ 105  തിരികെയെത്തുന്നത് 800 എംഎ എച്ച് ബാറ്ററി കരുത്ത് പകരുന്ന ഈ ഫോൺ സിംഗിൾ സിം, ഇരട്ട സിം മോഡലുകളിൽ വാങ്ങാനാകും. നോക്കിയ  സീരീസ്‌ 30+ പ്ലാറ്റ്ഫോമിലാണ് ഇരു ഫോണുകളും പ്രവർത്തിക്കുന്നത് നോക്കിയ 105 നു സമാനമായ റാമും ഡിസ്‌പ്ലെയുമുള്ള  നോക്കിയ 130; 8 എംബി ആന്തരിക സംഭരണശേഷി, 1020 എംഎ എച്ച് ബാറ്ററി എന്നിവയോടൊപ്പമാണെത്തുന്നത് 

Motorola Pulse Max 969 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :