ഇരട്ട പിൻക്യാമറകളോടെ നോക്കിയ 8 ; ചിത്രങ്ങൾ പുറത്ത് വന്നു

ഇരട്ട പിൻക്യാമറകളോടെ നോക്കിയ 8 ; ചിത്രങ്ങൾ പുറത്ത് വന്നു
HIGHLIGHTS

കാൾസീസ് ബ്രാൻഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകളാണ് ഫോണിന് പിന്നിൽ ദൃശ്യമായിരിക്കുന്നത്

 

നോക്കിയ പ്രേമികളുടെ പുതിയ പ്രതീക്ഷയായ ഫ്‌ളാഗ്‌ഷിപ്പ് ഫോൺ  നോക്കിയ 8 ന്റെ ചിത്രങ്ങൾ പുറത്ത് വന്നു. ഈ ചിത്രങ്ങൾ പ്രകാരം ഇരട്ട പിൻക്യാമറയോടെയാകും നോക്കിയ 8 വിപണിയിലെത്തുക. നോക്കിയ 8 നെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലവിലുണ്ടെങ്കിലും ഈ ചിത്രം അവയുടെ ദിശ മാറ്റിയിരിക്കുകയാണ്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഫോണിന്റെ മുൻഭാഗവും പിൻവശവും വ്യക്തമായിരിക്കുന്ന ചിത്രത്തിൽ  വരാനിരിക്കുന്ന ഈ നോക്കിയ ഫോണിന്റെ മനോഹരമായ രൂപകൽപ്പന വ്യക്തമാകുന്നുണ്ട്. കാൾസീസ് ബ്രാൻഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകളാണ് ഫോണിന് പിന്നിൽ ദൃശ്യമായിരിക്കുന്നത്. നീല നിറത്തിലുള്ള മെറ്റൽ കേസിങ്ങിൽ വരുന്ന ഫോൺ എഡ്ജ്- ടു- എഡ്ജ് ഡിസ്‌പ്ലെ ഉൾപ്പെടുത്തിയാനെത്തുന്നത്.

ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനർ പ്രതീക്ഷിക്കുന്ന  ഫോൺ ജൂലൈ 31 നു വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്നാപ്ഡ്രാഗൺ 835 പ്രൊസസർ കരുത്ത് പകരുന്ന ഫോണിൽ 5.3 ഇഞ്ച് QHD ഡിസ്പ്ളേയാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 4 ജിബി  റാമുണ്ടാകുമെന്നു കരുതുന്ന ഫോണിൽ 13 മെഗാപിക്സൽ സെൻസറുകൾ  ആണ് ഇരട്ട ക്യാമറകളൊരുക്കുന്നത്. ആൻഡ്രോയിഡ് നൗഗട്ട് 7.1.1 ആയിരിക്കും ഈ ഫോണിലെ ഒഎസ്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo