രണ്ടു എൻട്രി ലെവൽ ഫോണുകളുമായി മോട്ടോറോള

രണ്ടു എൻട്രി ലെവൽ ഫോണുകളുമായി മോട്ടോറോള
HIGHLIGHTS

ഫോണിന് മുന്നിലും പിന്നിലും ഫ്‌ളാഷുകളുള്ള എൻട്രി ലെവൽ ഫോണുകൾ 'സി' ശ്രേണിയിൽ മോട്ടോറോള വിപണിയിലെത്തിച്ചു

വിലകുറഞ്ഞ രണ്ടു എൻട്രി ലെവൽ ആൻഡ്രോയിഡ് ഫോണുകൾ  മോട്ടോറോള വിപണിയിലെത്തിച്ചു. മോട്ടോ സി, മോട്ടോ സി പ്ലസ് എന്നീ രണ്ടു സ്മാർട്ട്ഫോണുകളാണ്  മോട്ടോറോള യിൽ നിന്നും പുതുതായി ആഗോള സ്മാർട്ട്ഫോൺ വിപണിയിലെത്തിയത്. സി ശ്രേണിയിലെ ഈ രണ്ടു ഫോണുകളും മോട്ടോയുടെ വിപണിക്ക് നേട്ടമുണ്ടാക്കുമെന്നാണ്‌  കരുതുന്നത്‌.

854 x 480 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേയോട് കൂടിയ മോട്ടോ സി ഹാൻഡ്‌സെറ്റിന് 1.1 ജിഗാ ഹെട്സ് ക്വാഡ് കോർ മീഡിയാടെക്ക് MT6580M പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജിബി റാമും 8 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള ഫോണിന് 2350  എം.എ .എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.

എൽ ഇ ഡി ഫ്ളാഷോടു കൂടിയ 5 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിന് പിന്നിലുള്ളത്. മുന്നിലെ 2 മെഗാപിക്സൽ  ക്യാമറയ്ക്കും എൽ ഇ ഡി ഫ്ളാഷുണ്ട്.4 ജി എൽടിഇ, വോൾട്ട് കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള  ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ  ഫോൺ  ആൻഡ്രോയ്ഡ് 7.0 നൗഗട്ട്  പതിപ്പിലാണ് പ്രവർത്തിക്കുന്നത്. മെറ്റാലിക് ചെറി, പേൾ വൈറ്റ്, ഫൈൻ ഗോൾഡ്, സ്റ്റാറി ബ്ലാക്ക് എന്നീ  കളർ ഓപ്ഷനുകളിൽ  ലഭ്യമായ  മോട്ടോ സി  ഫോണിന് വില 89 യൂറോയാണ് (ഏകദേശം 6000 രൂപ). ഈ ഫോണിന്റെ അപ്ഗ്രേഡഡ് വെർഷനായിരിക്കും മോട്ടോ സി പ്ലസ്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo