മോട്ടോ ജി 5 എസിന്റെ സവിശേഷതകൾ പുറത്ത് വന്നു

മോട്ടോ ജി 5 എസിന്റെ സവിശേഷതകൾ പുറത്ത് വന്നു
HIGHLIGHTS

4 ജിബി റാമും 64 ജിബി ആന്തരിക സംഭരണ ശേഷിയും പ്രതീക്ഷിക്കുന്ന ഫോൺ ജൂലൈ 25 നു വിപണിയിലെത്തുമെന്നു സൂചനകൾ

 

മോട്ടൊറോളയിൽ നിന്നും വിപണിയിലെത്താനിരിക്കുന്ന  മോട്ടോ ജി 5 എസിന്റെ സവിശേഷതകൾ ചിത്രങ്ങൾ  സഹിതം പുറത്ത് വന്നു . ഈ വിവരങ്ങൾ നൽകുന്ന സൂചന പ്രകാരം  മോട്ടോ ജി 5 എസ് നേരത്തെ വിപണിയിലെത്തിയ മോട്ടോ ജി 5  പ്ലസിന്റെ സമാനമായ രൂപകൽപ്പനയോടെയാകും എത്തുക.

സ്നാപ്ഡ്രാഗൺ 626 പ്രൊസസർ പ്രതീക്ഷിക്കുന്ന ഫോണിൽ  13 മെഗാപിക്സൽ ഇരട്ട ക്യാമറ സെൻസറുകളും 8 മെഗാപിക്സൽ സെൽഫിഷൂട്ടറുമാണുള്ളത്. ഇരട്ട ക്യാമറകളിൽ ഒന്ന് മോണോക്രോം സെൻസറും മറ്റൊന്ന് കളർ സെൻസറുമാണ് . കളർ സെൻസർ  f/1.7 അപ്പേർച്ചർ നൽകുമ്പോൾ മോണോക്രോം സെൻസർ f/2.0 അപ്പേർച്ചറാണ് വാഗ്‌ദാനം ചെയ്യുന്നത്.

 3072 എംഎഎച്ച് ശേഷിയുള്ള ബാറ്ററിക്കൊപ്പം വരുന്ന ഫോൺ ടൈപ്പ്-സി യു.എസ്.ബി പോർട്ട് ഉൾപ്പെടുത്തിയാണെത്തുന്നത്. 4 ജിബി റാമും 64 ജിബി ആന്തരിക സംഭരണ ശേഷിയും പ്രതീക്ഷിക്കുന്ന ഫോൺ ജൂലൈ 25 നു വിപണിയിലെത്തുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo