മോട്ടോറോളയുടെ പുതിയ ഫോൺ : മോട്ടോ E4 പ്ലസ്

മോട്ടോറോളയുടെ പുതിയ ഫോൺ : മോട്ടോ E4 പ്ലസ്
HIGHLIGHTS

എൻട്രിലെവൽ ഫോണായ മോട്ടോ സി-ക്കും, താങ്ങാവുന്ന വിലയുള്ള മോട്ടോ ജി-ക്കും ഇടയിൽ നിർത്താവുന്ന മോട്ടോ E4 പ്ലസ്ഫോണുമായി മോട്ടോറോള.

മോട്ടറോള പുതിയ മോട്ടോ സി പരമ്പരയിൽ രണ്ടു ഫോണുകൾ വിപണിയിലെത്തിച്ചതിനു പിന്നാലെ  ഇവരിൽ നിന്നും വിപണിയിലെത്തുന്ന അടുത്ത ഫോണിന്റെ വിവരങ്ങൾ പുറത്ത് വന്നു. മോട്ടോ E4 പ്ലസ് എന്ന ഫോണായിരിക്കും  മോട്ടോറോളയുടെ പുതിയ ഫോൺ.

റാം അടിസ്ഥാനമാക്കി  2 ജി.ബി, 3 ജിബി എന്നീ രണ്ട് വേരിയന്റുകളിൽ  ഈ സ്മാർട്ട്ഫോൺ ലഭ്യമാകും ;രണ്ടിലും 16 ജിബി സ്റ്റോറേജ് ഉണ്ടായിരിക്കും. വിലകുറഞ്ഞ എൻട്രിലെവൽ ഫോണായ മോട്ടോ സി-ക്കും, താങ്ങാവുന്ന വിലയുള്ള മോട്ടോ ജി-ക്കും ഇടയിലായിരിക്കും മോട്ടോ E4 പ്ലസിന്റെ സ്ഥാനം.

മോട്ടോ E4 പ്ലസ് ഫോണിൽ 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് പ്രതീക്ഷിക്കുന്നത്. ക്വാഡ് കോർ മീഡിയടെക് പ്രൊസസറായിരിക്കും  ഈ സ്മാർട്ട്ഫോണിനെ പിന്തുണയ്ക്കുക . 13 എംപി
പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 5000 എം.എ.എച്ച് ബാറ്ററിയാണ് ഉപകരണത്തിനുണ്ടാവുക . അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ സ്മാർട്ട്ഫോണിന്റെ  പ്രഖ്യാപനം ഉണ്ടാകുമെന്നു  പ്രതീക്ഷിക്കാം.

Digit.in
Logo
Digit.in
Logo