മൈക്രോമാക്സ് ക്യാൻവാസ് 1 വിപണിയിലെത്തി

Updated on 19-Jul-2017
HIGHLIGHTS

100 ദിവസം വാലിഡിറ്റിയുള്ള റീപ്ളേസ്മെന്റ് പദ്ധതിക്കൊപ്പം ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോൺ 6,999 രൂപയ്ക്ക് വാങ്ങാം

 
മൈക്രോമാക്സ് സ്മാർട്ട്ഫോൺ നിർമാതാക്കളിൽ നിന്നും ക്യാൻവാസ് ശ്രേണിയിലുള്ള പുതിയ മോഡൽ  മൈക്രോമാക്സ് ക്യാൻവാസ് 1 രാജ്യത്തെ വിപണിയിലെത്തി.  4G VoLTE പിന്തുണയുള്ള ഈ ഫോൺ 2.5 ഡി കർവ്ഡ് ഗ്ളാസ്സോടു കൂടിയ  5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയും  1 .25 വേഗത നൽകുന്ന മീഡിയാടെക്‌ MT6737 പ്രോസസറുമായാണ് എത്തിയിട്ടുള്ളത്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

2 ജിബി റാമിൽ പ്രവർത്തിക്കുന്ന ഈ ആൻഡ്രോയിഡ് 7.0 നൗഗട്ട് ഫോണിൽ ഡ്യുവൽ ടോൺ എൽ.ഇ.ഡി ഫ്‌ളാഷ്, വൈഡ് ആംഗിൾ ലെൻസ് എന്നിവയോടു കൂടിയ 8 എംപി  f/2.2 അപ്പേർച്ചർ  ക്യാമറയാണുള്ളത്. 5 എംപി സെൽഫി ഷൂട്ടറുള്ള ഫോണിൽ 16 ജിബിയാണ് ആന്തരിക സംഭരണ ശേഷി.

ഫോണിലെ Mali-T720 MP1 ജിപിയു ഗെയിമിംഗ് കരുത്ത് വർദ്ധിപ്പിക്കുന്നു. മാറ്റ് ബ്ളാക്ക്, ക്രോം ബ്ളാക്ക് എന്നീ നിറങ്ങളിൽ ലഭ്യമായ ഫോണിന് 2500 എംഎ എച്ച് ബാറ്ററിയാനുള്ളത്. 100 ദിവസം വാലിഡിറ്റിയുള്ള റീപ്ളേസ്മെന്റ് പദ്ധതിക്കൊപ്പം ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോൺ  6,999 രൂപയ്ക്ക് വാങ്ങാനാകും. 

Connect On :