മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ ഈ ആഴ്ചയിൽ എത്തുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ പുറത്തിറങ്ങുന്നു .ജൂൺ 10 നു ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ OTT റിലീസ് ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു .
ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ മെയ് മാസ്സത്തിൽ റിലീസ് ചെയ്തിരിക്കുന്നു .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയിരിക്കുന്നത് .എന്നാൽ ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .
എന്നാൽ മെയ് മാസ്സത്തിൽ തന്നെ പുഴു എന്ന സിനിമയും റിലീസ്സ് ചെയ്തിരിക്കുന്നു .sonylivindia വഴി ഇപ്പോൾ പുഴു കാണുവാൻ സാധിക്കുന്നതാണ് .എന്നാൽ അടുത്തതായി പ്രതീഷിക്കുന്നത് മെയ് ആദ്യം തിയറ്ററുകളിൽ എത്തിയ സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് .ഈ സിനിമ ജൂൺ 12 തന്നെ OTT യിൽ പ്രതീക്ഷിക്കാവുന്നതാണ് .