5290 രൂപയ്ക്ക് 5 ഇഞ്ച് 4 ജി ഫോണുമായി കാർബൺ

5290 രൂപയ്ക്ക് 5 ഇഞ്ച് 4 ജി ഫോണുമായി കാർബൺ
HIGHLIGHTS

1 ജിബി റാമും 8 ജിബി ഇന്റേണൽ മെമ്മറിയുമുള്ള 5 ഇഞ്ച് 'കാർബൺ ഓറ 4 ജി' ഫോണിന് VoLTE പിന്തുണയുണ്ട്

ഇന്ത്യൻ മൊബൈൽ ഫോൺ നിർമ്മാതാക്കളായ കാർബണിൽ നിന്നുള്ള പുതിയ സ്മാർട്ട്ഫോൺ 'കാർബൺ ഓറ 4 ജി' (Karbonn Aura 4G) വിപണിയിലെത്തി. 4 ജി VoLTE സേവനം വാഗ്ദാനം ചെയ്യുന്ന ഫോണിന് 1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയാണുള്ളത്.

1.3 ജിഗാ ഹെട്സ് വേഗതയുള്ള ക്വാഡ് കോർ പ്രോസസർ കരുത്തേകുന്ന ഫോണിന് എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ 8 എംപി  ഓട്ടോഫോക്കസ് സവിശേഷതയോട് കൂടിയ പ്രധാന ക്യാമറയാണുള്ളത്. കാർബൺ ഓറ 4 ജി ഫോണിന്റെ സെൽഫിഷൂട്ടർ 5 മെഗാപിക്സൽ വ്യക്തത നൽകുന്നതാണ്.

2150 എം.എ.എച്ച്  ബാറ്ററിയോടു കൂടിയ ഈ സ്മാർട്ട് ഫോണിന് 1 ജിബി റാമും 8 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്.  ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ പതിപ്പിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് സിമ്മുകൾ ഉപയോഗിക്കാൻ കഴിയുന്ന കാർബണിന്റെ ഈ പുതിയ ഫോണിന് 5290 രൂപയാണ് വില.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo