ഭീം ആപ്പുമായി കാർബൺ കെ 9 കവച് വിപണിയിലെത്തി

Updated on 06-Jul-2017
HIGHLIGHTS

2300 എം എ എച്ച് ബാറ്ററി പിടിപ്പിച്ചെത്തുന്ന ഈ കാർബൺ ഫോണിന് 5290 രൂപയാണ് വില

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാഷൻ ആപ്പ് ഉൾപ്പെടുത്തി  'ഓറ നോട്ട് 2' എന്ന സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ചിട്ടു ഏറെ താമസിയാതെ മറ്റൊരു ഫോണുമായി എത്തിയിരിക്കുകയാണ് കാർബൺ. 'കാർബൺ കെ 9'  കവച് എന്ന പുതിയ ഹാൻഡ്‌സെറ്റാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

ഭീം ആപ്പ് ഉൾപ്പെടുത്തി എത്തുന്ന ഈ 4ജി  ഫോണിന് 1 .25 ജിഗാ ഹെട്സ്  വേഗത നൽകുന്ന ഒരു ക്വാഡ് കോർ പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജിബി റാം ശേഷിയുള്ള ഫോണിൽ ഒരു ഫിംഗർ പ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്.ആട്ടോഫോക്കസിംഗ് സവിശേഷതയുള്ള പിൻ -സെൽഫി ക്യാമറകൾ 5 എംപി വ്യക്തത നൽകുന്നതും ഫ്‌ളാഷോടു കൂടിയതുമാണ്.

1280 x 720 പിക്സൽ  റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഡിസ്പ്ളേയോടെ ഈ ഫോണിന്റെ  ആന്തരിക സംഭരണ ശേഷി 8 ജിബിയാണ്.VoLTE സൗകര്യമുള്ള ഫോണിൽ ഒ.റ്റി .ജി പിന്തുണയുമുണ്ട്.2300 എം. എ. എച്ച്. ബാറ്ററി പിടിപ്പിച്ചെത്തുന്ന ഫോണിന് 5290 രൂപയാണ് വില 

Connect On :