ജിയോ പുറത്തിറക്കുന്ന പുതിയ ഫീച്ചർ ഫോണെത്തുന്നത് ഇന്ത്യൻ ഭാഷകൾ പിന്തുണയ്ക്കുന്ന വോയിസ് അസിസ്റ്റന്റ് സംവിധാനത്തോടെ
ലൈഫ് ശ്രേണിയിൽ റിലയൻസ് ജിയോ പുറത്തിറക്കുന്ന പുതിയ ഫീച്ചർ ഫോണിന്റെ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യൻ ഭാഷകൾ പിന്തുണയ്ക്കുന്ന വോയിസ് അസിസ്റ്റന്റ് സംവിധാനം. ജിയോ ടിവി, ജിയോ സിനിമ പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ പറ്റുന്ന ഈ ഫീച്ചർ ഫോണിൽ വീഡിയോ കാളിംഗ് സൗകര്യവും വൈഫൈ സൗകര്യവും പ്രതീക്ഷിക്കുന്നുണ്ട്. ജിയോ വിപണിയിലെത്തിക്കുന്ന വില കുറഞ്ഞ 4G VoLTE ഫീച്ചർ ഫോണിന് സ്പ്രെഡ്ട്രം പ്രോസസ്സർ, 512 MB റാം, KAI ഓപ്പറേറ്റിങ് സിസ്റ്റം,2.4 ഇഞ്ച് ഡിസ്‌പ്‌ളേ എന്നീ സവിശേഷതകൾക്കൊപ്പം 2 എംപി പ്രധാന ക്യാമറയും ഒരു വി.ജി.എ സെൽഫി ക്യാമറയുമുണ്ട്
4 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന്റെ സംഭരണ ശേഷി കാർഡുപയോഗിച്ച് 128 ജിബി വരെ ഉയർത്താവുന്നതാണ്. 4G VoLTE, GPS, Bluetooth 4.1 എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഈ ഫോൺ മലയാളം പറഞ്ഞാലും അനുസരിക്കും എന്നത് ഏറെ രസകരമായ സവിശേഷതയാണ്. മലയാളത്തിനൊപ്പം മറ്റു പ്രധാന ഇന്ത്യൻ ഭാഷകളിലെ ആജ്ജകളും ജിയോ ഫീച്ചർ ഫോൺ അനുസരിക്കും.